LogoLoginKerala

ഇന്ത്യയിൽ നടക്കാനിക്കരിക്കുന്ന T20 ലോകകപ്പിന് ആതിഥേയരാകണമെന്ന ആവശ്യവുമായി ക്രിക്കറ്റ് ഓസ്ട്രേലിയ !

ഈ വർഷം ട്വന്റി-20 ലോകകപ്പ് നടക്കില്ലെന്ന് ഉറപ്പായ സ്ഥിതിക്ക് അടുത്ത വർഷം ആതിഥേയരാകാനുള്ള അവസരം നൽകണമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ. ഇതുസംബന്ധിച്ച് ഐസിസിക്ക് ക്രിക്കറ്റ് ഓസ്ട്രേലിയ അഭ്യർത്ഥന നൽകിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത വർഷം ഇന്ത്യയിലാണ് ട്വന്റി-20 ലോകകപ്പ് നടക്കേണ്ടത്. ഈ വർഷം ഒക്ടോബർ-നവംബർ മാസത്തിലാണ് ട്വന്റി-20 ലോകകപ്പ് ഓസ്ട്രേലിയയിൽ നടക്കേണ്ടിയിരുന്നത്. എന്നാൽ കൊറോണ വൈറസും തുടർന്നുള്ള ലോക്ക്ഡൗണും കാരണം ഈ വർഷം മത്സരം നടത്താനാകുന്ന കാര്യം അനിശ്ചിതത്വത്തിലാണ്. ഈ വർഷം നഷ്ടമായ അവസരം …
 

ഈ വർഷം ട്വന്റി-20 ലോകകപ്പ് നടക്കില്ലെന്ന് ഉറപ്പായ സ്ഥിതിക്ക് അടുത്ത വർഷം ആതിഥേയരാകാനുള്ള അവസരം നൽകണമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ. ഇതുസംബന്ധിച്ച് ഐസിസിക്ക് ക്രിക്കറ്റ് ഓസ്ട്രേലിയ അഭ്യർത്ഥന നൽകിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
അടുത്ത വർഷം ഇന്ത്യയിലാണ് ട്വന്റി-20 ലോകകപ്പ് നടക്കേണ്ടത്.

ഈ വർഷം ഒക്ടോബർ-നവംബർ മാസത്തിലാണ് ട്വന്റി-20 ലോകകപ്പ് ഓസ്ട്രേലിയയിൽ നടക്കേണ്ടിയിരുന്നത്. എന്നാൽ കൊറോണ വൈറസും തുടർന്നുള്ള ലോക്ക്ഡൗണും കാരണം ഈ വർഷം മത്സരം നടത്താനാകുന്ന കാര്യം അനിശ്ചിതത്വത്തിലാണ്.

ഇന്ത്യയിൽ നടക്കാനിക്കരിക്കുന്ന T20 ലോകകപ്പിന് ആതിഥേയരാകണമെന്ന ആവശ്യവുമായി ക്രിക്കറ്റ് ഓസ്ട്രേലിയ !
Representational Image

ഈ വർഷം നഷ്ടമായ അവസരം അടുത്ത വർഷം നൽകണമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ആവശ്യം. ട്വന്റി-20 ലോകകപ്പ് മാറ്റിവെക്കുന്നതിനെ കുറിച്ച് ഇന്നലെ ഐസിസി സൂചന നൽകിയിരുന്നു.

ഈ വർഷം ലോകകപ്പ് നടക്കാതിരുന്നാൽ കനത്ത സാമ്പത്തിക നഷ്ടമാകും ഓസ്ട്രേലിയൻ ക്രിക്കറ്റിനുണ്ടാകുക. ഇതിനാലാണ് അടുത്ത വർഷം അവസരം നൽകണമെന്ന് അഭ്യർത്ഥിച്ചിരിക്കുന്നത്.

അടുത്ത വർഷം ഇന്ത്യയിലാണ് ട്വന്റി-20 ലോകകപ്പ് നടക്കേണ്ടത്. ലോകകപ്പിലെ വരുമാനത്തിന് ടാക്‌സ് ഒഴിവാക്കയില്ലെങ്കിൽ അടുത്ത വർഷം ലോകകപ്പ് ഇന്ത്യയിൽ നടക്കില്ലെന്ന് ഇതിനകം ബിസിസിഐക്ക് ഐസിസി മുന്നറിയിപ്പും നൽകിയിട്ടുണ്ട്.