LogoLoginKerala

മാതൃഭൂമി മാനേജിങ് ഡയറക്റ്റർ എം പി വീരേന്ദ്രകുമാർ എംപി (83) അന്തരിച്ചു.

മാതൃഭൂമി മാനേജിങ് ഡയറക്റ്റർ എം പി വീരേന്ദ്രകുമാർ എംപി (83) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗമാണ് വീരേന്ദ്രകുമാർ. എംകെ പത്മപ്രഭാഗൗഡറുടെയും മരുദേവി അവ്വയുടെയും മകനായി 1936 ജൂലായ് 22ന് വയനാട്ടിലെ കൽപറ്റയിലാണ് വീരേന്ദ്രകുമാർ ജനിച്ചത്. മദിരാശി വിവികാനന്ദ കോളേജിൽ നിന്ന് ഫിലോസഫിയിൽ മാസ്റ്റർ ബിരുദവും അമേരിക്കയിൽ സിൻസിനാറ്റി സർവകലാശാലയിൽ നിന്ന് എംബിഎ ബിരുദവും നേടി. സ്കൂൾ വിദ്യാർഥിയായിരിക്കുമ്പോൾ സോഷ്യലിസ്റ്റ് …
 

മാതൃഭൂമി മാനേജിങ് ഡയറക്റ്റർ എം പി വീരേന്ദ്രകുമാർ എംപി (83) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വ്യാഴാഴ്‌ച രാത്രി എട്ടരയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗമാണ് വീരേന്ദ്രകുമാർ.

എംകെ പത്മപ്രഭാഗൗഡറുടെയും മരുദേവി അവ്വയുടെയും മകനായി 1936 ജൂലായ് 22ന് വയനാട്ടിലെ കൽപറ്റയിലാണ് വീരേന്ദ്രകുമാർ ജനിച്ചത്. മദിരാശി വിവികാനന്ദ കോളേജിൽ നിന്ന് ഫിലോസഫിയിൽ മാസ്റ്റർ ബിരുദവും അമേരിക്കയിൽ സിൻസിനാറ്റി സർവകലാശാലയിൽ നിന്ന് എംബിഎ ബിരുദവും നേടി. സ്കൂൾ വിദ്യാർഥിയായിരിക്കുമ്പോൾ സോഷ്യലിസ്‌റ്റ് പാർട്ടി നേതാവ് ജയപ്രകാശ് നാരായണനാണ് പാർട്ടിയിൽ അംഗത്വം നൽകിയത്. അടിയന്തരാവസ്ഥക്കാലത്ത് സ്വത്തുക്കൾ കണ്ടുകെട്ടുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്‌തു.

രണ്ടുതവണ കോഴിക്കോട് ലോക് സഭ മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെൻ്റിലെത്തിയ വീരേന്ദ്രകുമാർ ധനം, തൊഴിൽ വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്രമന്ത്രിയായി. സംസ്ഥാന വനംവകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു. ജനതാദൾ (എസ്), സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക് ) ജനതാ ദൾ (യുണൈറ്റഡ്) എന്നിവയുടെ മുൻ സംസ്ഥാന കമ്മിറ്റി പ്രസിഡൻ്റ് കൂടിയായിരുന്നു അദ്ദേഹം. 1987ൽ സംസ്ഥാന വനംവകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. അന്ന് 48 മണിക്കൂറിനുള്ളിൽ മന്ത്രിസ്ഥാനം രാജിവച്ചു.