LogoLoginKerala

ഗുരുവായൂരിൽ തൊഴാൻ ഇനിയുമേറെ വൈകും !

കൊറോണയുടെ പശ്ചാത്തലത്തിൽ മാർച്ച് 21 മുതൽ ഗുരുവായൂർ ക്ഷേത്രം അടച്ചിട്ടിരിക്കുകയാണ്. 88 വർഷങ്ങൾക്ക് ശേഷം ഗുരുവായൂർ ക്ഷേത്രം വീണ്ടുമൊരു അടച്ചുപൂട്ടലിലേക്ക് എത്തിയിരിക്കുന്നു. ഇതിനുമുൻപ് 1932ൽ ക്ഷേത്ര പ്രവേശന സത്യാഗ്രഹത്തെ തുടർന്നാണ് ക്ഷേത്രം പൂർണമായും അടച്ചിട്ടുള്ളത്. ഈ ലോക്ക് ഡൌൺ കാലത്ത് ക്ഷേത്ര പരിസരത്തേക്ക് ഭക്തര്ക്ക് കര്ശന വിലക്കേര്പ്പെടുത്തിയിരിക്കുകയാണ്. ഭക്തജനങ്ങൾക്ക് പ്രവേശനം ഇല്ലെങ്കിലും പതിവ് പൂജകൾ മുടക്കമില്ലാതെ നടക്കുന്നുണ്ട്. നാല് നടപ്പുരകളുടെയും കവാടങ്ങൾ പൊലീസ് കാവലിലാണ്. വർഷംതോറും അഭൂതപൂർവമായ തിരക്കനഭുവപ്പെടുന്ന വിഷുപ്പുലരിയില് ഭക്തജനങ്ങൾക്ക് സായൂജ്യമേകുന്ന വിഷുക്കണി ദര്ശനവും ഈ …
 

കൊറോണയുടെ പശ്ചാത്തലത്തിൽ മാർച്ച് 21 മുതൽ ഗുരുവായൂർ ക്ഷേത്രം അടച്ചിട്ടിരിക്കുകയാണ്. 88 വർഷങ്ങൾക്ക് ശേഷം ഗുരുവായൂർ ക്ഷേത്രം വീണ്ടുമൊരു അടച്ചുപൂട്ടലിലേക്ക് എത്തിയിരിക്കുന്നു. ഇതിനുമുൻപ് 1932ൽ ക്ഷേത്ര പ്രവേശന സത്യാഗ്രഹത്തെ തുടർന്നാണ് ക്ഷേത്രം പൂർണമായും അടച്ചിട്ടുള്ളത്.

ഈ ലോക്ക് ഡൌൺ കാലത്ത് ക്ഷേത്ര പരിസരത്തേക്ക് ഭക്തര്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഭക്തജനങ്ങൾക്ക് പ്രവേശനം ഇല്ലെങ്കിലും പതിവ് പൂജകൾ മുടക്കമില്ലാതെ നടക്കുന്നുണ്ട്. നാല് നടപ്പുരകളുടെയും കവാടങ്ങൾ പൊലീസ് കാവലിലാണ്. വർഷംതോറും അഭൂതപൂർവമായ തിരക്കനഭുവപ്പെടുന്ന വിഷുപ്പുലരിയില്‍ ഭക്തജനങ്ങൾക്ക് സായൂജ്യമേകുന്ന വിഷുക്കണി ദര്‍ശനവും ഈ വർഷം ചടങ്ങ് മാത്രമായി. ലോക്ക് ഡൌണ്‍ പശ്ചാത്തലത്തില്‍ ക്ഷേത്രനഗരം ദേവസ്വം ജീവനക്കാരും സുരക്ഷക്കുള്ള പോലീസും മാത്രമായി ചുരുങ്ങിയിരിക്കുന്നു.

സർക്കാരിന്റെ അറിയിപ്പ് ലഭിച്ചതിനു ശേഷമേ ഇനി ഭക്തജനങ്ങളെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കൂ എന്ന് ദേവസ്വം അറിയിച്ചിരുന്നു.
ഉദയാസ്തമനപൂജ, വിവാഹം, ചോറൂണ്, ചുറ്റുവിളക്ക്, വാഹനപൂജ, കൃഷ്ണനാട്ടം തുടങ്ങിയ വഴിപാടുകളും നിർത്തിവെച്ചിരിക്കുകയാണ്.

അതേസമയം നിരവധി ഭക്തർക്ക് ആനന്ദമേകുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. വരുന്ന ജൂൺ പതിനഞ്ചാം തീയ്യതിയോടുകൂടി ലോക്ക് ഡൌൺ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ക്ഷേത്രദർശനം സാധ്യമാകുമെന്ന രീതിയിലേക്ക് നടപടികൾ പുരോഗമിക്കുന്നു എന്ന് അറിയാൻകഴിയുന്നു. മതിയായ നിയന്ത്രണങ്ങൾ കൈക്കൊണ്ട് ഒരേസമയം അഞ്ച് പേരിൽ അധികമാകാതെ ദർശനം സാധ്യമാകുമെന്നുള്ള പ്രതീക്ഷയാണ് ദേവസ്വം അധികൃതർ പങ്കുവെക്കുന്നത്.

ജീവിതസൗഭാഗ്യങ്ങള്‍ വാരിക്കോരി തരുന്ന ഗുരുവായൂര്‍ കണ്ണന്റെ ദർശനമെന്ന അസുലഭ നിമിഷം വളരെ ചുരുക്കം ദിവസങ്ങളുള്ളിൽ സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ഭക്തജനങ്ങൾ.