LogoLoginKerala

ഐ ഫോൺ സ്വകാര്യത ലംഘിക്കുന്നുവോ? ഗുരുതര ആരോപണങ്ങളുമായി ആപ്പിൾ ജീവനക്കാരൻ !

അതീവ രഹസ്യമായി സൂക്ഷിക്കേണ്ട ആരോഗ്യ വിവരങ്ങൾ, മരുന്നുകളെക്കുറിച്ചുള്ള വിവരങ്ങള്, കിടപ്പുമുറിയിലെ സംസാരം എന്നിവ സിറി എന്ന വോയിസ് അസിസ്റ്റന്റാണ് റെക്കോഡ് ചെയ്യുന്നത്. ഐ ഫോൺ നിർമ്മാതാക്കളായ ആപ്പിൾ ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കുന്ന ആരോപണം ശക്തമാകുന്നു. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മുൻ കരാർ ജീവനക്കാരനാണ് ഇക്കാര്യം പുറത്തുവിട്ടത്. ഐഫോണ്, ഐപാഡ്, മാക്, ആപ്പിള് വാച്ച് തുടങ്ങിയ ഉപകരണങ്ങള് ഉപയോഗിക്കുന്നവരുടെ വളരെ രഹസ്യമായി സൂക്ഷിക്കേണ്ട പല സംഭാഷണങ്ങളും കമ്പനിക്കു വേണ്ടി പണിയെടുക്കുന്ന കരാര് ജോലിക്കാര്ക്ക് പരിശോധനക്കായി എത്തിച്ചു നൽകുന്നെന്ന ആരോപണമാണ് …
 

അതീവ രഹസ്യമായി സൂക്ഷിക്കേണ്ട ആരോഗ്യ വിവരങ്ങൾ, മരുന്നുകളെക്കുറിച്ചുള്ള വിവരങ്ങള്‍, കിടപ്പുമുറിയിലെ സംസാരം എന്നിവ സിറി എന്ന വോയിസ് അസിസ്റ്റന്റാണ് റെക്കോഡ് ചെയ്യുന്നത്.

ഐ ഫോൺ നിർമ്മാതാക്കളായ ആപ്പിൾ ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കുന്ന ആരോപണം ശക്തമാകുന്നു. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മുൻ കരാർ ജീവനക്കാരനാണ് ഇക്കാര്യം പുറത്തുവിട്ടത്. ഐഫോണ്‍, ഐപാഡ്, മാക്, ആപ്പിള്‍ വാച്ച് തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവരുടെ വളരെ രഹസ്യമായി സൂക്ഷിക്കേണ്ട പല സംഭാഷണങ്ങളും കമ്പനിക്കു വേണ്ടി പണിയെടുക്കുന്ന കരാര്‍ ജോലിക്കാര്‍ക്ക് പരിശോധനക്കായി എത്തിച്ചു നൽകുന്നെന്ന ആരോപണമാണ് ഇദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.

അതീവ രഹസ്യമായി സൂക്ഷിക്കേണ്ട ആരോഗ്യ വിവരങ്ങൾ, മരുന്നുകളെക്കുറിച്ചുള്ള വിവരങ്ങള്‍, ബെഡ്റൂം സംഭാഷണം എന്നിവ സിറി എന്ന വോയിസ് അസിസ്റ്റന്റാണ് റെക്കോഡ് ചെയ്യുന്നത്.

ഐ ഫോൺ സ്വകാര്യത ലംഘിക്കുന്നുവോ? ഗുരുതര ആരോപണങ്ങളുമായി ആപ്പിൾ ജീവനക്കാരൻ !

റെക്കോഡ് ചെയ്യുന്ന ഈ സംഭാഷണത്തിന്റെ ക്വാളിറ്റി പരിശോധിക്കാനാണ് സ്വകാര്യത പോലും പരിഗണിക്കാതെ കരാർ ജീവനക്കാർക്ക് എത്തിച്ചു നൽകുന്നത്. സിറിയെ കൂടുതൽ പ്രവർത്തനക്ഷമമാക്കുന്നതിന്റെ ഭാഗമയാണ് നിരന്തരം പരിശോധന നടത്തുന്നതെന്നാണ് ആപ്പിളിന്റെ വിശദീകരണം. എന്നാൽ ഉപയോക്താക്കളുടെ സംഭാഷണം മറ്റു മനുഷ്യരാണ് കേൾക്കുന്നതും വിശകലനം ചെയ്യുന്നതെന്നുമുള്ള വിവരം ഉപയോക്താക്കളെ അറിയിച്ചിട്ടില്ലെന്നതാണ് പ്രധാന ആരോപണം.

ഉപയോക്താക്കൾ രഹസ്യമാക്കി വെക്കാൻ ആഗ്രഹിക്കുന്ന സാധാരണ സംഭാഷണങ്ങളും ശബ്ദവുമൊക്കെ സിറി റെക്കോഡ് ചെയ്യുന്നെന്നാണ് ആരോപണം. ഡോക്ടര്‍മാരും രോഗികളും തമ്മിലുള്ള സംഭാഷണം, ബിസിനസുകാര്‍ തമ്മിലുള്ള രഹസ്യമാക്കിവയ്‌ക്കേണ്ട സംഭാഷണങ്ങള്‍, ക്രിമിനലുകള്‍ തമ്മിലുള്ള സംസാരം, ലൈംഗികബന്ധ സമയത്തെ സംസാരം തുടങ്ങിയവയെല്ലാം താന്‍ നിരവധി തവണ കേട്ടിട്ടുണ്ടെന്നും മുൻ കരാർ ജീവനക്കാരൻ വെളിപ്പെടുത്തുന്നു. ഡോക്ടര്‍മാരും രോഗികളും തമ്മിലുള്ള സംഭാഷണം, ബിസിനസുകാര്‍ തമ്മിലുള്ള രഹസ്യമാക്കിവയ്‌ക്കേണ്ട സംഭാഷണങ്ങള്‍, ക്രിമിനലുകള്‍ തമ്മിലുള്ള സംസാരം, ലൈംഗികബന്ധ സമയത്തെ സംസാരം തുടങ്ങിയവയെല്ലാം താന്‍ നിരവധി തവണകേട്ടിട്ടുണ്ടെന്നും മുൻ കരാർ ജീവനക്കാരൻ വെളിപ്പെടുത്തുന്നു.

സിറി ഉപയോഗിക്കുന്നവരേക്കാളേറെ അറിയാതെ സിറി അക്ടിവേറ്റ് ചെയ്യുന്ന ഉപയോക്താക്കളുമുണ്ട്. ഇവരുടെ സംഭാഷങ്ങളാണ് സിറി പൂർണമായും റെക്കോഡ് ചെയ്യുന്നത്.