LogoLoginKerala

ലഹരിയാകുന്ന സാനിറ്റൈസർ ! അനന്തരഫലം ഗുരുതരരോഗങ്ങളും കൂടെ മരണവും.

കോവിഡ് പ്രതിരോധത്തിനായി സാനിറ്റൈസർ കുറഞ്ഞ വിലക്ക് ലഭ്യമാക്കിയതോടെ ചിലർ അതു ലഹരിക്കായി ഉപയോഗിക്കുന്നതായി സൂചന , ഫംഗസ്, വൈറസുകൾ എന്നിങ്ങനെയുള്ള രോഗാണുക്കൾക്കെതിരെ പ്രവർത്തിക്കുവാനുള്ള കഴിവ് സാനിറ്റൈസറുകൾക്കുണ്ട്. കൊറോണയെ പ്രതിരോധിക്കാനായി 60 ശതമാനത്തിൽ കൂടുതൽ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറുകൾ ഉപയോഗിക്കണമെന്ന നിർദേശവും ഡോക്ടർമാർ നൽകിയിരുന്നു. കേരളത്തിൽ ബീവറേജ്ഉം ബാറുകളും അടച്ചിട്ടിരിക്കുന്ന ഈ സമയത്ത് ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറുകൾ പലരും മദ്യത്തിന് പകരം ഉപയോഗിക്കുന്നതായി വാർത്തകൾ പുറത്തുവരുന്നു. 65/70 ശതമാനം ആൽക്കഹോൾ ചേർത്താണു സാനിറ്റൈസർ നിർമിക്കുന്നത്. ഹൈഡ്രജൻ പെറോക്സൈഡ്, ഗ്ലിസറിൻ …
 

കോവിഡ് പ്രതിരോധത്തിനായി സാനിറ്റൈസർ കുറ‍ഞ്ഞ വിലക്ക് ലഭ്യമാക്കിയതോടെ ചിലർ അതു ലഹരിക്കായി ഉപയോഗിക്കുന്നതായി സൂചന , ഫംഗസ്, വൈറസുകൾ എന്നിങ്ങനെയുള്ള രോഗാണുക്കൾക്കെതിരെ പ്രവർത്തിക്കുവാനുള്ള കഴിവ് സാനിറ്റൈസറുകൾക്കുണ്ട്. കൊറോണയെ പ്രതിരോധിക്കാനായി 60 ശതമാനത്തിൽ കൂടുതൽ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറുകൾ ഉപയോഗിക്കണമെന്ന നിർദേശവും ഡോക്ടർമാർ നൽകിയിരുന്നു. കേരളത്തിൽ ബീവറേജ്ഉം ബാറുകളും അടച്ചിട്ടിരിക്കുന്ന ഈ സമയത്ത് ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറുകൾ പലരും മദ്യത്തിന് പകരം ഉപയോഗിക്കുന്നതായി വാർത്തകൾ പുറത്തുവരുന്നു.

65/70 ശതമാനം ആൽക്കഹോൾ ചേർത്താണു സാനിറ്റൈസർ നിർമിക്കുന്നത്. ഹൈഡ്രജൻ പെറോക്സൈഡ്, ഗ്ലിസറിൻ എന്നിവയും ചേർക്കുന്നു. ഇതിൽ മൂന്നിരട്ടി വെള്ളവും ശീതളപാനീയങ്ങളും ചേർത്തു മദ്യമായി ഉപയോഗിക്കുവെന്നാണ് വിവരം. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നമുണ്ടാക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പു നൽകുന്നു. ഇത്തരം ലഹരി ഉപയോഗം ഒരുപക്ഷെ മരണത്തിന് വരെ കാരണമായേക്കാം.

സാനിറ്റൈസർ കുടിച്ചാൽ അന്നനാളം, ആമാശയം, കുടൽ എന്നിവക്ക് ഗുരുതരമായ പ്രശ്നങ്ങളുണ്ടാകും. ആമാശയത്തിൽ വ്രണം, വിള്ളൽ, രക്തസ്രാവം എന്നിവയുണ്ടാകും. കട്ടി കുറഞ്ഞ ശ്ലേഷ്മസ്തരത്തിന് പരുക്കുമുണ്ടാകും മാരകമായ രക്തസ്രാവത്തിന് ഇത് ഇടയാക്കും. കുറച്ച്നാൾ കഴിഞ്ഞു വ്രണങ്ങൾ കരിയുമ്പോൾ സ്തരങ്ങൾ ഒട്ടിപ്പിടിക്കാം. ഇതു കാരണം ഭക്ഷണം ഇറക്കാൻ പ്രയാസമുണ്ടാകും. ഒട്ടിപ്പിടിച്ച സ്തരങ്ങൾ വേർപെടുത്താൻ ശസ്ത്രക്രിയ വേണ്ടിവന്നേക്കും. രക്തം ഛർദിക്കുക വയറുവേദന, മലം കറുത്തു പോകുക തുടങ്ങിയവയാണു ലക്ഷണങ്ങൾ. പെട്ടെന്നുണ്ടാകുന്ന പ്രശ്നങ്ങൾക്കു പുറമേ ദൂരവ്യാപകമായ ദോഷങ്ങളും ഉണ്ടാകുമെന്ന് വിദഗ്ദ്ധർ പറയുന്നു.