Covid-19

ലോക്ക് ഡൗണിൽ ജിമ്മിലേക്ക് പോകുമ്പോൾ! ശ്രദ്ധിക്കാം ഈ കാര്യങ്ങൾ.

ലോകം മുഴുവൻ വിനാശം വിതച്ചുകൊണ്ടിരിക്കുകയാണ് കൊറോണ വൈറസ് എന്ന മഹാമാരി. രോഗവ്യാപനം തടയുന്നതിനായി ജനങ്ങൾ വീട്ടിൽ തന്നെ തുടരാൻ നിർബന്ധിതമായിരിക്കുന്നു. ലോക്ക്ഡൌൺ ഉത്തരവുകൾക്കെല്ലാം നാൾക്കുനാൾ ഇളവ് ഉണ്ടാകുന്നുമുണ്ട്, അതിനാൽത്തന്നെ ജിമ്മുകളും ഫിറ്റ്നസ് സെന്ററുകളും അടക്കമുള്ള സേവനങ്ങൾ വീണ്ടും തുടങ്ങുമോ എന്ന സംശയത്തിലാണ് നാട്.

ഇന്ത്യയിൽ പ്രതിദിനം ആയിരക്കണക്കിന് ആളുകളെ രോഗം ബാധിക്കുന്നുണ്ട് എന്നാണ് കണക്ക്. കൊറോണയെ ഇതുവരെ നിയന്ത്രണത്തിലാക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഈസാഹചര്യത്തിൽ ജിമ്മുകളും ഫിറ്റ്നസ് സെന്ററുകളും തുറന്ന് പ്രവർത്തിക്കുന്നത് സുരക്ഷിതമായ ഒരു കാര്യമാണോ എന്ന് എല്ലാവരും ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇനി ജിമ്മിൽ പോകാമോ?

കൊറോണ വൈറസ് പടർത്തുന്ന കാര്യത്തിൽ ഫിറ്റ്നസ് സെന്ററുകളിൽ ഉണ്ടാകാനുള്ള സാധ്യതകളെക്കുറിച്ച് ജിം ഉടമകളും ആരോഗ്യ വിദഗ്ധരും ചേർന്ന് ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. ജിമ്മുകൾ വീണ്ടും തുറക്കണമെങ്കിൽ രോഗ നിയന്ത്രണത്തിനും പ്രതിരോധത്തിനുമുള്ള കാര്യങ്ങൾ ഉറപ്പുവരുത്തിയ ശേഷം മാത്രമായിരിക്കണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു. എക്സർസൈസ് ചെയ്യാനുപയോഗിക്കുന്ന ഉപകരണങ്ങളിൽ നിന്നും മറ്റും ഒരാളിൽ നിന്നും വൈറസ് പടരാനുള്ള സാധ്യത വളരെ കൂടുതലായതിനാൽ മുൻകരുതലുകൾ വേണം .

ജിമ്മുകളും രോഗാണുക്കളും

ജിമ്മുകൾ പോലുള്ള പൊതു ഇടങ്ങൾ കൊറോണ വൈറസിന്റെ വ്യാപനത്തിന് അപകടകരമാം വിധം വഴിയൊരുക്കാൻ സാധ്യതയുള്ള ഒന്നാണ് എന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ആളുകൾ വ്യായാമത്തിന് ഉപയോഗിക്കുന്ന മെഷീനുകളിൽ വിയർപ്പ് പറ്റാനും
അതുവഴി അപകടകാരികളായ രോഗാണുക്കളും പതിയിരിക്കാനുള്ള സാധ്യതയുണ്ട്. സാംക്രമിക രോഗങ്ങൾ എളുപ്പത്തിപ്പംൽ പടർന്നു പിടിക്കാനുള്ള വഴിയൊരുക്കാൻ ഇത് കാരണമായേക്കാം. പക്ഷെ ജിം ഉപകരണങ്ങൾ ഓരോ തവണ ഉപയോഗത്തിനു ശേഷം അണുവിമുക്തമാക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. ഉദാഹരണത്തിന്, ഡംബെൽസുകളും കെറ്റിൽ ബോളുകളുമൊക്കെ ഓരോ തവണ ഉപയോഗിച്ച ശേഷവും വൃത്തിയാക്കുക എന്നത് നടക്കുന്ന കാര്യമല്ല .
അതിനാൽത്തന്നെ ജിമ്മുകളിലേക്ക് തിരികെ പോകാൻ തീരുമാനമെടുക്കുന്നതിന് മുൻപായി പകർച്ചവ്യാധികൾ വരാനുള്ള സാധ്യതകൾ കൂടി നമ്മൾ കണക്കിലെടുക്കണം.എങ്കിലും വേണ്ടത്ര മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ട് ചെയ്‌താൽ അപകടസാധ്യതകളെ ഒരു പരിധിവരെയെങ്കിലും കുറക്കാൻ സാധിക്കും.

 

ജിമ്മുകൾ തുറക്കുകയാണെങ്കിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം?

മെഷീനുകൾ ഉപയോഗിക്കുമ്പോൾ തമ്മിൽ സാമൂഹികമായ അകലം പാലിക്കേണ്ടത് അത്യാവശ്യമാണ്. മെഷീനുകളിലും മറ്റും ഓരോ തവണയും വർക്ക്ഔട്ടുകൾ ചെയ്യുമ്പോൾ വൃത്തിയുള്ള ടവലുകൾ ഉപയോഗിക്കുകയും പതിവായി സാനിറ്റെസ് ചെയ്യാനും മറക്കാതിരിക്കുക.

മെഷീനുകളിൽ സ്പർശിക്കുന്നതിന് മുൻപും ശേഷവും കൈകൾ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കണം.

ജിമ്മിലേക്ക് പോവുകയാണെങ്കിൽ ഏറ്റവും ആദ്യം നിങ്ങൾ ചെയ്യേണ്ട കാര്യം നിങ്ങളുടെ ശരീരം മുഴുവനും അണുവിമുക്തമാക്കുക എന്നതാണ്. അതിനുശേഷം ജിമ്മിൽ സ്പർശിക്കാൻ സാധ്യതയുള്ള എല്ലാ പ്രതലങ്ങളും മെഷീനുകളും ഇടയ്ക്കിടെ അണുവിമുക്തമാക്കാനും ശ്രദ്ധിക്കുക.

ജിമ്മിൽ പോകുമ്പോൾ കയ്യിൽ ഒരു സോപ്പ് കൂടെ കൊണ്ടുപോകണം. വർക്കൗട്ടുകളിലേക്ക് പ്രവേശിക്കുന്നത് മുൻപും ശേഷവും കൈ കഴുകാം. ഒരു ഹാൻഡ് സാനിറ്റൈസർ എപ്പോഴും കയ്യിൽ കരുതണം. ജിം ജീവനക്കാരും ഗാർഡുകളും എല്ലാം തന്നെ ഫെയ്സ് മാസ്കുകൾ ധരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

പ്രതലങ്ങൾ വൃത്തിയാക്കുന്നതിനായി അണുനാശിനി അടങ്ങിയ സ്പ്രേ ബോട്ടിലുകളും ബ്ലീച്ച് വൈപ്പുകളും ജിമ്മിൽ സൂക്ഷിക്കണം.ഒരു അണുനാശിനി തളിച്ച ശേഷം അത് തുടച്ചുമാറ്റുന്നതിന് മുമ്പ് അണുക്കളെ കൊല്ലാനായി ഒരു മിനിറ്റോ അതിൽ കൂടുതലോ സമയം നൽകുക.

ജിമ്മിലെ കുടിവെള്ള ആവശ്യം നിറവേറ്റുന്നതിനായി പൊതുവായ വാട്ടർ ബോട്ടിലുകൾ ഉപയോഗിക്കുന്നതിന് പകരമായി ജിമ്മിലേക്ക് പോകുന്ന ഓരോ ആളുകളും വീട്ടിൽ നിന്ന് തന്നെ സ്വന്തം ബോട്ടിൽ വെള്ളം കൊണ്ടു പോകേണ്ടതുണ്ട്. ഒരു കാരണവശാലും ഇത് കൈമാറാനും പാടുള്ളതല്ല.

ജിമ്മിലെത്തുന്ന ഏതെങ്കിലുമൊരാൾ ഭാരം ഉയർത്തുകയോ മെഷീൻ വർക്കൗട്ടുകളിൽ ഏർപ്പെടുകയോ ചെയ്ത ശേഷം ജിം രക്ഷാധികാരികൾ തന്നെ അവ സൂക്ഷ്മമായി സ്‌ക്രബ് ചെയ്തു വൃത്തിയാക്കണം. അതിൽ വർക്ക്ഔട്ട് ചെയ്യാനായി അടുത്ത ആളുകൾ വരുന്നതിനു മുൻപ് ഓരോതവണയും ഇത് ശുചിയാക്കിയിരിക്കണം. മെഷീനുകളും, ബാറുകളും, ബെഞ്ചുകളുമെല്ലാം ഓരോരുത്തരുടെയും ഉപയോഗത്തിനു മുൻപും ശേഷവും കൃത്യമായി അണുവിമുക്തമാക്കുക.

 

ജിമ്മിൽ പോകുന്ന ഒരാൾ രണ്ടുതരത്തിലുള്ള തൂവാലകൾ ഉപയോഗിക്കുന്നത് ഉചിതമായിരിക്കും. ഒന്ന് ശരീരഭാഗങ്ങളിലെ വിയർപ്പുകൾ തുടയ്ക്കുന്നതിനു വേണ്ടിയുള്ളതാണ്. മറ്റൊന്ന് വെയ്റ്റ് ലിഫ്റ്റിംഗ് ബെഞ്ചുകളിലും യോഗ മാറ്റുകളിൽ വിരിക്കാനായുള്ളത്. ഒരു കാരണവശാലും രണ്ടാമത്തെ തൂവാലകൾ ഉപയോഗിച്ചു കൊണ്ട് മുഖത്ത് സ്പർശിക്കാൻ പാടുള്ളതല്ല.

സാമൂഹിക അകലം ഏറ്റവും അത്യാവശ്യമേറിയ കാര്യമാണ്. ഒരേസമയം ഒരു ജിമ്മിൽ ഒരു മണിക്കൂറിനിടയിൽ 10-15 വ്യക്തികളെ മാത്രമേ വർക്കൗട്ടുകൾ ചെയ്യാൻ അനുവദിക്കാവൂ. പരിശീലകരുമായും നിന്നും കുറഞ്ഞത് 6 അടി അകലം പാലിക്കേണ്ടതുണ്ട്.

പെട്ടെന്ന് വൃത്തിയാക്കാൻ കഴിയാത്ത ഒന്നായതുകൊണ്ടുതന്നെ ട്രെഡ്‌മില്ലുകൾ, എലിപ്‌റ്റിക്കൽ മെഷീനുകൾ, സ്റ്റേഷണറി സൈക്കിളുകൾ എന്നിവയെല്ലാം കുറച്ചു നാളത്തേക്ക് സേവനത്തിൽ നിന്നും ഒഴിവാക്കി നിർത്താം.

നമ്മൾ എത്രയൊക്കെ പരിശ്രമിച്ചാലും ജിമ്മുകൾ തുറക്കുമ്പോൾ ഉണ്ടാകുന്ന സാധ്യതകളെ പൂർണമായും ഒഴിവാക്കാനാവില്ല. അതുകൊണ്ടു തന്നെ ജിമ്മിലേക്ക് പോകുന്നതിനു മുൻപ് ഇത് അത്യാവശ്യമാണോ എന്ന് ഒരിക്കൽ കൂടി ചിന്തിക്കുന്നത് നന്നായിരിക്കും.

 

Related Articles

Leave a Reply

Back to top button

buy windows 11 pro test ediyorum