LogoLoginKerala

ഈ വർഷം ഓരോ നക്ഷത്രക്കാരും അനുഷ്ഠിക്കേണ്ട വഴിപാടുകളും ദോഷപരിഹാരങ്ങളും.

2020 വർഷത്തിന്റെ തുടക്കത്തിൽ ശനിഗ്രഹത്തിന് മാറ്റം സംഭവിച്ചു. ഇത് ഓരോ നക്ഷത്രക്കാർക്കും ഓരോ വിധത്തിലായിരിക്കും ഫലങ്ങൾ നൽകുക. അതുകൊണ്ട് തന്നെ ഈ വർഷത്തിൽ ഓരോരുത്തരും ജന്മ നക്ഷത്ര പ്രകാരം അനുഷ്ഠിക്കേണ്ട ചില ദോഷ പരിഹാരങ്ങളുണ്ട്. ഒപ്പം തന്നെ ഈ വർഷം നടത്തുന്ന ചില വഴിപാടുകൾ ദോഷഫലങ്ങൾ ഒഴിവാക്കുന്നതിനും ഗുണകരമാകും. മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്) മേടക്കൂറുകാർക്ക് ഈ വർഷത്തിൽ പൊതുവിൽ നല്ല അനുഭവങ്ങളാണ് വരാൻ പോകുന്നത്. എങ്കിലും ഗണപതി ഭഗവാന്റെ അനുഗ്രഹങ്ങളുണ്ടാകുന്നത് ഗുണകരമായി …
 

2020 വർഷത്തിന്റെ തുടക്കത്തിൽ ശനിഗ്രഹത്തിന് മാറ്റം സംഭവിച്ചു. ഇത് ഓരോ നക്ഷത്രക്കാർക്കും ഓരോ വിധത്തിലായിരിക്കും ഫലങ്ങൾ നൽകുക. അതുകൊണ്ട് തന്നെ ഈ വർഷത്തിൽ ഓരോരുത്തരും ജന്മ നക്ഷത്ര പ്രകാരം അനുഷ്ഠിക്കേണ്ട ചില ദോഷ പരിഹാരങ്ങളുണ്ട്. ഒപ്പം തന്നെ ഈ വർഷം നടത്തുന്ന ചില വഴിപാടുകൾ ദോഷഫലങ്ങൾ ഒഴിവാക്കുന്നതിനും ഗുണകരമാകും.

ഈ വർഷം ഓരോ നക്ഷത്രക്കാരും അനുഷ്ഠിക്കേണ്ട വഴിപാടുകളും ദോഷപരിഹാരങ്ങളും.

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
മേടക്കൂറുകാർക്ക് ഈ വർഷത്തിൽ പൊതുവിൽ നല്ല അനുഭവങ്ങളാണ് വരാൻ പോകുന്നത്. എങ്കിലും ഗണപതി ഭഗവാന്റെ അനുഗ്രഹങ്ങളുണ്ടാകുന്നത് ഗുണകരമായി ഭവിക്കും. ഭാഗ്യ പുഷ്ടി ,പ്രാരംഭ തടസ്സങ്ങൾ മുതലായവ ഒഴിവാക്കുന്നതിന് ഇത് വളരെ അധികം സഹായിക്കും. മാസംതോറുമുള്ള ജന്മ നക്ഷത്രങ്ങളിൽ ഗണപതിക്ക് കറുകമാല സമർപ്പിക്കുന്നതും അപ്പ നിവേദ്യം കൂട്ടു ഗണപതി ഹോമം എന്നിവ വഴിപാടായി നടത്തുന്നതും വളരെ ഗുണകരമായിരിക്കും. ചാമുണ്ഡീ ഭഗവതിക്ക് പായസം നിവേദിച്ച് രക്ത പുഷ്പാഞ്ജലി നടത്തുന്നതും വളരെയധികം ഗുണം ചെയ്യും.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
ഇടവക്കൂറുകാർക്ക് 2020 വർഷം പൊതുവിൽ അത്ര അനുകൂലമല്ല. എന്നാൽ മഹാവിഷ്ണു പ്രീതി വരുത്തുന്നതിലൂടെ പൊതുവിൽ നല്ല അനുഭവങ്ങൾ ഉണ്ടാവുന്നതാണ്. എല്ലാ വ്യാഴാവ്ചകളിലും പതിവായി നാരായണ കവചം വ്രതത്തോടു കൂടി ജപിക്കുന്നത് വളരെ പ്രയോജനം ചെയ്യുന്നതാണ്. എല്ലാ മാസത്തിലേയും ജന്മ നക്ഷത്രം തോറും വിഷ്ണുവിന് നെയ്യ് വിളക്ക്, പാൽപ്പായസ നിവേദ്യത്തോടെ തുളസികൊണ്ട് ഭാഗ്യ സൂക്ത പുഷ്പാഞ്ജലി നടത്തുന്നതും ഭാഗ്യ വർദ്ധനവിന് വളരെ പ്രയോജനകരമാണ്. അതോടൊപ്പം തന്നെ ഹനുമത് പ്രീതികരമായ വഴിപാടുകളും നടത്തിയാൽ ഇടവക്കൂറുകാർക്ക് 2020 വർഷത്തിൽ വലിയ ദോഷാനുഭവങ്ങൾക്ക് സാധ്യതയില്ല.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
മിഥുനക്കൂറുകാർക്ക് 2020 ഗുണദോഷ സമ്മിശ്രമായിരിക്കും. എങ്കിലും ഗുണാനുഭവങ്ങൾക്കാണ് മുൻതൂക്കത്തിന് സാധ്യത.അനുഭവ ഗുണവും ഭാഗ്യവും വർദ്ധിക്കാൻ ഈ വർഷത്തിൽ മിഥുനക്കൂറുകാർ അഭയം പ്രാപിക്കേണ്ടത് ഹനുമാൻ സ്വാമിയെയാണ്. എല്ലാ മാസത്തിലേയും ജന്മ നക്ഷത്രം തോറും ഹനുമാൻ സ്വാമിക്ക് അവൽ നിവേദിക്കുകയും, പാജത്തിൽ വെണ്ണ സമർപ്പിക്കുകയും, വെറ്റിലമാല ചാർത്തി പ്രാർത്ഥിക്കുകയും ചെയ്താൽ ദോഷാനുഭവങ്ങൾക്ക് പരിഹാരം ലഭിക്കും. അയ്യപ്പക്ഷേത്രത്തിൽ എല്ലാ മാസത്തിലേയും ജന്മ നക്ഷത്രം തോറും തൃപ്പടിയിൽ നെയ്യ് സമർപ്പിച്ച് പ്രാർത്ഥിക്കുകയും നീരാഞ്ജനം കണ്ടു തൊഴുകയും വേണം. കൂടാതെ ആയില്യം നക്ഷത്രം തോറും നാഗക്ഷേത്ര ദർശനം നടത്തി പാൽ ,മഞ്ഞൾ സമർപ്പണം നടത്തുന്നതും വളരെ നല്ലതാണ്.

കര്‍ക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
കർക്കടകക്കൂറുകാർ 2020 വർഷം ജാഗ്രതയും കരുതലും നടത്തേണ്ടതാണ്. വ്യാഴാഴ്ചകളിൽ മത്സ്യ മാംസാദികൾ ഒഴിവാക്കി നരസിംഹ ക്ഷേത്ര ദർശനം നടത്തി പാനകം നിവേദിച്ച് ശത്രു സംഹാര പുഷ്പാഞ്ജലി നടത്തി പ്രാർത്ഥിക്കുന്നത് നല്ലതാണ്. കൂടാതെ സുബ്രമണ്യസ്വാമിക്ക് പാൽ അഭിഷേകം പഞ്ചാമൃത നിവേദ്യം എന്നിവ നടത്തുന്നതും വളരെ ഗുണകരമായിരിക്കും. ഒപ്പം തന്നെ ശാസ്താ ക്ഷേത്ര ദർശനവും ജന്മ നക്ഷത്രങ്ങളിൽ നീരാഞ്ജന വഴിപാടും മുടങ്ങാതെ നടത്തുന്നത് വളരെ നന്നായിരിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)
ചിങ്ങക്കൂറുകാർക്ക് 2020 പൊതുവിൽ അനുകൂലമാണെങ്കിലും പല കാര്യങ്ങളിലും തുടക്കത്തിൽ ചില തടസ്സങ്ങളുണ്ടാകുവാനുള്ള സാധ്യതകളും നിലനിൽക്കുന്നുണ്ട്. ഇവയെല്ലാം ഒഴിവാക്കുന്നതിനായി ജന്മ നക്ഷത്രത്തിൽ ഗണപതി ഹോമം നടത്തുന്നത് നല്ലതാണ്. അതോടൊപ്പം കറുകമാലയും ചാർത്തി പ്രാർത്ഥിക്കുക. ഗണപതി ഭഗവാന് മോദകം നിവേദിക്കുന്നതും ഗുണം ചെയ്യും. ഒപ്പം ത്നനെ കുടുംപരദേവതയെ നിത്യേന ഉപാസിക്കുകയും ചെയ്താൽ 2020 വർഷത്തിൽ ചിങ്ങക്കൂറുകാർക്ക് അപ്രതീക്ഷിതമായ നേട്ടങ്ങൾ പോലും സ്വന്തമാക്കാൻ കഴിയും.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം അത്തം, ചിത്തിര, ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
കന്നിക്കൂറുകാർക്ക് മോശമല്ലാത്ത അനുഭവങ്ങൾ പ്രതീക്ഷിക്കാവുന്ന വർഷമാണ് 2020. ശാസ്താവിന് നീരാജനം സമർപ്പിച്ച് പ്രാർത്ഥിക്കുകയും പരമശിവന് ധാരയും കൂവളമാലയും സമർപ്പിച്ച് പ്രാർത്ഥിക്കുകയും ,െയ്യുന്നത് നല്ല അനുഭവങ്ങൾ വർദ്ധിക്കുന്നതിന് സഹായിക്കും.

തുലാം (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
ഈശ്വരാധീനം വർദ്ധിപ്പിക്കുന്നതിനുള്ള കർമങ്ങൾ തുലാക്കൂറുകാർ തീർച്ചയായും അനുഷ്ഠിക്കേണ്ട് വർഷമാണ് 2020. ജോലിയിലും കർത്തവ്യങ്ങളിലും സവിശേഷ ശ്രദ്ധ പുലർത്തണം. ഹനുമത് ഭജനം വളരെ ഗുണം ചെയ്യും. വ്യാഴാഴ്ചകളിൽ ആപദുദ്ധരണ ഹനുമത് സ്തോത്രം ജപിക്കുക.അതോടൊപ്പം നാരായണ കവചം ശാസ്തൃ സൂക്തം എന്നിവയും ജപിക്കുന്നതും നല്ലതാണ്. ജന്മ നക്ഷത്രങ്ങളിൽ വിഷ്ണുവിനും ശാസ്താവിനും യഥാശക്തി വഴിപാടുകൾ നടത്തി ക്ഷേത്ര ദർശനം നടത്തുന്നതും വളരെ ഗുണകരമാണ്.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)
വൃശ്ചികക്കൂറുകാർക്ക് 2020 അനുകൂലമാണ്. ഭാഗ്യ പുഷ്ടിക്കായി ജന്മ നക്ഷത്രം തോറും കറുകഹോമം നടത്തുന്നത് വളരെയധികം ഗുണപ്രദമാണ്. അതോടൊപ്പം തന്നെ ശിവന് പിൻവിളക്കും രുദ്രാഭിഷേകം നടത്തുന്നതും വളരെ നല്ലതാണ്. ചില അപ്രതീക്ഷിത നേട്ടങ്ങളും ഈ വർഷത്തിൽ വൃശ്ചികക്കൂറുകാരെ കാത്തിരിക്കുന്നുണ്ട്.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)
ധനുക്കൂറുകാർ ഈശ്വരാധീനം വർദ്ധിപ്പിക്കണം. മാസത്തിലെ ജന്മ നക്ഷത്രം തോറും വിഷ്ണു ക്ഷേത്ര ദർശനവും ശാസ്താ ക്ഷേത്രദർശനവും ഒരുപോലെ നടത്തണം. വിഷ്ണുവിന് പാൽപ്പായസം നിവേദിച്ച് തുളസിമാല ചാർത്തി ഭാഗ്യസൂക്ത പുഷ്പാഞ്ജലി സമർപ്പിക്കുന്നത് വളരെ ഉത്തമമാണ്. വയസ്സ് തികഞ്ഞു വരുന്ന പിറന്നാൾ ദിനത്തിൽ വിഷ്ണു പൂജ നടത്തുന്നതും വളരെ നല്ലതാണ്. അതോടൊപ്പം ശാസ്താവിന് നെയ്യഭിഷേകവും ശിവന് മൃത്യുജ്ഞയ പുഷ്പാഞ്ജലിയും നടത്തുന്നതും ധനുക്കൂറുകാർക്ക് ഈ വർഷത്തിൽ വളരെ ഗുണം ചെയ്യും.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)
മകരക്കൂറുകാർ ശാസ്താവിനേയും ഭൈരവ മൂർത്തിയേയും ഉപാസിച്ചാൽ ഈ വർഷം നല്ല അനുഭവങ്ങൾ ഉണ്ടാകും. ശാസ്താവിന് എള്ളുപായസം നിവേദിച്ച് ശാസ്തൃ സൂക്ത പുഷ്പാജ്ഞലിയും നീലശംഖുപുഷ്പ മാലയും ജന്മനക്ഷത്രം തോറും ചാർത്തുന്നതും വളരെ ഗുണപ്രദമാണ്. അതുപോലെ ഭൈരവ മൂർത്തിക്ക് അഘോര മന്ത്രംകൊണ്ട് പുഷ്പാജ്ഞലി നടത്തുന്നതും, വയസ്സ് തികഞ്ഞ് വരുന്ന പിറന്നാളിന് പഞ്ചമുഖ ഹനുമത് പൂജ നടത്തുന്നതും വിശേഷമാണ്.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
കുംഭഊക്കൂറുകാർക്ക് ഈ വർഷം വലിയ ദോഷാനുഭവങ്ങൾക്ക് സാധ്യതയില്ല. ശനിപ്രീതിക്കൂടെയുണ്ടെങ്കിൽ അപ്രതീക്ഷിത വിജയാനുഭവങ്ങളും സ്വന്തമാക്കാൻ കഴിഞ്ഞേക്കാം. ജന്മ നക്ഷത്രം തോറും ഗണപതിക്ക് അപ്പം നിവേദിക്കുന്നതും ശാസ്താവിന് നീരാജനം നടത്തി നീലപ്പട്ട് സമർപ്പിക്കുന്നതും വളരെയധികം ഗുണം ചെയ്യും.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
മീനക്കൂറുകാർക്ക് സമയം ഗുണദോഷ സമ്മിശ്രമാണെങ്കിലും ഈശ്വപ്രീതി മൂലം ആനുകൂല്യങ്ങൾ വർദ്ധിക്കുന്നതായി കാണാം. ഗണപതിക്ക് കറുകമാല ചാർത്തുന്നതും. മുക്കുറ്റികൊണ്ട് പുഷ്പാജ്ഞലി സമർപ്പിക്കുന്നതും വളരെ ഗുണകരമായിരിക്കും. നാഗദേവതകൾക്ക് നൂറും പാലും വഴിപാട് മാസത്തിൽ ഒന്നു വീതം നടത്തുന്നത് വളരെയധികം ഗുണം ചെയ്യും. അതോടപ്പം ജന്മ നക്ഷത്രം തോറും ഭദ്രകാളിക്ക് രക്ത പുഷ്പാജ്ഞലി സമർപ്പിക്കുന്നതും ഈ വർഷം മീനക്കൂറുകാർക്ക് വളരെ വിശേഷമായി കാണുന്നു.