26 C
Kochi
Monday, October 25, 2021

പൃഥ്വിരാജും, ഉണ്ണിമുകുന്ദനും ഒന്നിക്കുന്നു; ‘ഭ്രമം’ ഒക്ടോബര്‍ 7ന് റിലീസ് ചെയ്യും

Must read

ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളില്‍ തിയറ്ററുകളിലും ചിത്രം ഇതേദിവസം പ്രദര്‍ശനത്തിന് എത്തുമെന്ന് പൃഥ്വിരാജ് അറിയിച്ചു.

പൃഥ്വിരാജ്, ഉണ്ണിമുകുന്ദന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ഭ്രമം എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഒക്ടോബര്‍ 7ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന ചിത്രം രവി കെ. ചന്ദ്രനാണ് സംവിധാനം ചെയ്യുന്നത്. ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളില്‍ തിയറ്ററുകളിലും ചിത്രം ഇതേദിവസം പ്രദര്‍ശനത്തിന് എത്തുമെന്ന് പൃഥ്വിരാജ് അറിയിച്ചു.

മംമ്ത മോഹന്‍ദാസും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എ പി ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരും അഭിനയിക്കുന്നു.

More articles

Latest article