LogoLoginKerala

ബാലൺ ഡി ഓർ റയൽ മാഡ്രിഡിലേക്കോ!!! ഫല പ്രഖ്യാപനം നിമിഷങ്ങൾക്കകം

 
ബാലൺ ഡി ഓർ റയൽ മാഡ്രിഡിലേക്കോ!!! ഫല പ്രഖ്യാപനം നിമിഷങ്ങൾക്കകം

വർഷത്തെ ബാലോൺ ഡി ഓർ ജേതാവിനെ ​പ്രഖ്യാപിക്കാൻ നിമിഷങ്ങൾ മാത്രം. റയൽ മാഡ്രിഡ് താരം കരീം ബെൻസെമയാണ് സാധ്യതാപട്ടികയിൽ മുന്നിൽ. പാരീസിൽ ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടിനു പുരസ്കാര ദാന ചടങ്ങുകൾ ആരംഭിച്ചു.

ഫ്രഞ്ച് ഫുട്ബോൾ മാഗസിൻ നൽകുന്ന ബാലൺ ഡി ഓർ ചുരുക്കപ്പട്ടികയിലെ 30 താരങ്ങളിൽ നിന്ന് വോട്ടെടുപ്പിലൂടെയാണ് വിജയിയെ തെരഞ്ഞെടുക്കുന്നത്. യുവേഫ പുരസ്കാരം സ്വന്തമാക്കിയ റയൽ മാഡ്രിഡിന്‍റെ മുന്നേറ്റ നിരയിലെ സൂപ്പർ താരം കരീം ബെൻസെമ തന്നെയാണ് സാധ്യതാ പട്ടികയിൽ മുന്നിലുള്ളത്. ചാംപ്യൻസ് ലീഗും സ്പാനിഷ് ലീഗും റയലിന് സമ്മാനിച്ച ബെൻസെമയ്ക്ക് തന്നെയാണ് പട്ടികയിൽ മുൻതൂക്കം. 46 മത്സരങ്ങളിൽ 44 ഗോളുകളാണ് ബെൻസെമ കഴിഞ്ഞ സീസണിൽ നേടിയത്.

ബാഴ്സലോണയുടെ റോബർട്ട് ലെവൻഡോവ്സ്കി, ലിവർപൂളിന്റെ മുഹമ്മദ് സലാ, ബയേൺ മ്യൂണിക് താരം സാദിയോ മാനെ, സൂപ്പർതാരം
ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെല്ലാം സാധ്യതാ പട്ടികയിലുണ്ട്. എന്നാൽ നിലവിലെ ജേതാവും അർജന്റീനയുടെ മിന്നും താരവുമായ ലിയോണൽ മെസ്സിക്ക് ഇക്കൊല്ലം പട്ടികയിൽ ഇടംനേടാനായില്ലെന്നതും ശ്രദ്ധേയമാണ്.

ലോകമെമ്പാടുമുള്ള 180 ഫുട്ബോൾ ജേർണലിസ്റ്റുകളാണ് ജേതാവിനെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നത്. വനിതാ ബാലോൺ ഡി ഓർ, മികച്ച യുവതാരത്തിനുള്ള കോപ ട്രോഫി, മികച്ച ഗോൾകീപ്പർക്കുള്ള ലെവ് യാഷിൻ ട്രോഫി എന്നിവയും പുരസ്‌കാര വേദിയിൽ സമ്മാനിക്കും.