LogoLoginKerala

വിപണിയില്‍ താരമാകാന്‍ സ്‌കോഡയുടെ 'എന്‍യാഖ്' ഇലക്ട്രിക് എസ്യുവി എത്തുന്നു

 
scoda

സ്‌കോഡ പുതിയ ഇലക്ട്രിക് വാഹനം അവതരിപ്പിക്കാനൊരുങ്ങുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ എന്‍യാഖ് എന്ന ഇലക്ട്രിക് എസ്യുവി വിപണിയിലെത്തും. സ്‌കോഡ പുറത്തിറക്കുന്ന ആദ്യ ഇലക്ട്രിക് വാഹനം കൂടിയാണിത്.

എന്‍യാഖില്‍ അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 13 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ കോക്ക്പിറ്റ്, ലെതര്‍ റാപ്പ്ഡ് സ്റ്റിയറിംഗ് വീല്‍, , സണ്‍റൂഫ് എന്നിങ്ങനെ നീളുന്നു. 60 മുതല്‍ 70 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില.