LogoLoginKerala

ചേതകിന്റെ ഇലക്ട്രിക് സ്‌കൂട്ടർ യൂറോപ്യൻ വിപണിയിലിറക്കാൻ ഒരുങ്ങുന്നു

 
E chethak
ചേതകിന്റെ ഇലക്ട്രിക് സ്‌കൂട്ടർ യൂറോപ്യൻ വിപണിയിലിറക്കാൻ ഒരുങ്ങുന്നു. 2024 ആദ്യ പകുതിയോടെ ഐക്കോണിക്ക് ബ്രാൻഡായ ചേതകിനെ വിപണിയിലിറക്കാനാണ് സ്വിസ് സ്‌പോർട്ട്‌സ് ബൈക്ക് നിർമാതാക്കളായ കെടിഎം, ബജാജ് ഓട്ടോയുമായി ചേർന്ന് ലക്ഷ്യം വയ്ക്കുന്നത്.
നിർമാതാക്കൾ അവകാശപ്പെടുന്നത് പ്രകാരം യൂറോപ്യൻ വിപണിക്ക് അനുയോജ്യമായ മോഡലായാരിക്കും ഇ-ചേതക്. മാർച്ചോടെ ഇത് യാഥാർത്ഥ്യമാക്കാനാണ് പദ്ധതിയെന്ന് കെടിഎം ബ്രാൻഡ് ഉടമ സ്റ്റെഫാൻ പെയ്രർ അറിയിച്ചു.