LogoLoginKerala

അടുത്ത തലമുറ കെടിഎം 390 ഡ്യൂക്ക് ഈ വര്‍ഷം വിപണിയിലേക്ക്.

 
Bike
അടുത്ത തലമുറ കെടിഎം 390 ഡ്യൂക്ക് വളരെക്കാലമായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനായുള്ള കാത്തിരിപ്പിലാണ് വാഹനപ്രേമികൾ. വിദേശത്തും ഇന്ത്യയിലും ബൈക്കിന്റെ ഒന്നിലധികം സ്പൈ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ 2023 കെ‌ടി‌എം 390 ഡ്യൂക്ക് ഈ വർഷം പകുതിയോടെ പുറത്ത് വരുമെന്നാണ് റിപ്പോർട്ട്‌.
സമീപകാല പരീക്ഷണ മോഡലുകൾ ഏതാണ്ട് ഉൽപ്പാദനം തയ്യാറായതായ നിലയിലാണ് കാണപ്പെട്ടത്. ഇതാണ് ലോഞ്ചിനെ സൂചിപ്പിക്കുന്നത്. ന്യൂ-ജെൻ 390 ഡ്യൂക്ക് 2023 മധ്യത്തോടെ ആഗോളതലത്തിൽ അവതരിപ്പിക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നു. ഇതൊരു ആഗോള ലോഞ്ച് ആയിരിക്കും.