LogoLoginKerala

വയനാട്ടില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ച് വനപാലക സംഘം; വെടി കൊണ്ടെന്ന് വനം വകുപ്പ് കൊണ്ടില്ലെന്ന് നാട്ടുകാര്‍

 
tiger

മാനന്തവാടി: വയനാട്ടില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ച് വനപാലക പ്രേത്യേക ദൗത്യസംഘം. രണ്ട് റൗണ്ട് വെടിവെച്ചെ്ങ്കിലും കടുവയ്ക്ക് വെടിയേറ്റോ എന്ന് ഉറപ്പില്ല. പടിഞ്ഞാറതറ പഞ്ചായത്തിലെ കുപ്പാടിത്തറയിലാണ് കടുവ ഇറങ്ങിയത്. ഇന്ന് രാവിലെ നാട്ടുകാരനാണ് കടുവയെ കണ്ടത്. ഇയാള്‍ വിവരം അറിയിച്ചതിനിടെ തുടര്‍ന്നു പോലീസും വനപാലകരും സ്ഥലത്തെത്തി പരിശോധനകള്‍ ആരംഭിച്ചിരുന്നു. ഇവിടെ നാട്ടുകാര്‍ തടിച്ച് കൂടിയിരകിക്കുകയാണ്. സുരക്ഷാ നടപടിയുടെ ഭാഗമായി നാട്ടുകാരെ മാറ്റാനുള്ള ശ്രമം പൊലീസും നാട്ടുകാരുമായി ഉന്തിലും തള്ളിലുമെത്തി. 

കഴിഞ്ഞ ദിവസം കടുവ ഇറങ്ങിയ പുതുശേരി വെള്ളാരംകുന്നില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് ഇന്ന് കടുവയെ കണ്ടത്. അതിനാല്‍ ഇത് മറ്റൊരു കടുവ ആയിരിക്കാമെന്ന നിഗമനത്തിലാണ് വനപാലകര്‍. 

അതേസമയം പുതുശേരിയില്‍ നൂറുകണക്കിന് വനപാലകരുടെയും മയക്കുവെടി വിദഗ്ധരുടെയും നേതൃത്വത്തില്‍ കടുവയ്ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. കടുവ ഉള്‍കാട്ടിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഉത്തരമേഖല സിസിഎഫ് കെ. എസ് ദീപ പറഞ്ഞു.