LogoLoginKerala

സ്‌കോഡ കുഷാക്ക് എക്സ്പീഡിഷന്‍ പതിപ്പ് ഉടന്‍ വരുന്നു

 
scoda car

രും മാസങ്ങളില്‍ പുതിയ കാര്‍ മോഡലുകള്‍ അവതരിപ്പിക്കാനുള്ള പദ്ധതിയുമായി ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ ഇന്ത്യ. സബ്-4 മീറ്റര്‍ എസ്യുവിയും ഇവിയും ഉള്‍പ്പെടെ മൂന്നു മുതല്‍ അഞ്ച് വരെ പുതിയ മോഡലുകളാണ് പുറത്തിറക്കാന്‍ ഒരുങ്ങുന്നത്. ഒക്ടാവിയ ആര്‍എസ്ഐവിയുടെ പരിമിത പതിപ്പുകള്‍ക്കൊപ്പം നിലവിലുള്ള സ്ലാവിയ സെഡാനും കുഷാക്ക് എസ്യുവിയും കാര്‍ നിര്‍മ്മാതാവ് അപ്ഡേറ്റ് ചെയ്യും.

അടുത്തിടെ, സ്‌കോഡ കുഷാക്ക് എക്സ്പീഡിഷന്‍ പതിപ്പ് ശ്രദ്ധേയമായ ചില ഡിസൈന്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നത് ക്യാമറയില്‍ കുടുങ്ങിയിരുന്നു. അതേസമയം വാഹനത്തിന്റെ മാര്‍ക്കറ്റ് ലോഞ്ചിനെക്കുറിച്ച് കമ്പനി ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ അറിയിച്ചിട്ടില്ല.