ഒമാനിലേക്ക് പുകയില ഉല്‍പന്നങ്ങള്‍ കടത്താന്‍ ശ്രമം; നാല് പ്രവാസികള്‍ പിടിയില്‍

ഇവര്‍ യാത്ര ചെയ്യാന്‍ ഉപയോഗിച്ചിരുന്ന ബോട്ടില്‍ നിന്ന് 15,000 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്.

മസ്‌കത്ത്: ഒമാനിലേക്ക് പുകയില ഉത്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ചതിന് നാല് പ്രവാസികളെ കോസ്റ്റ് ഗാര്‍ഡ് പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ യാത്ര ചെയ്യാന്‍ ഉപയോഗിച്ചിരുന്ന ബോട്ടില്‍ നിന്ന് 15,000 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. ഒമാനിലെ മുസന്ദം ഗവര്‍ണറേറ്റ് പൊലീസ് സംഘമാണ് കള്ളക്കടത്ത് സംഘത്തെ പിടികൂടിയതെന്ന് പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നാല് പേര്‍ക്കുമെതിരായ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.