ആപ്പിള്‍ ഐഫോണ്‍ 13 അവതരിപ്പിച്ച് ആപ്പിള്‍; ഫീച്ചറുകള്‍ ഇങ്ങനെ..!

അഞ്ച് നിറങ്ങളിലാണ് ഐഫോണ്‍ 13 പുറത്തിറക്കിയിരിക്കുന്നത്.

സന്‍ഫ്രാന്‍സിസ്‌കോ: ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ ആപ്പിള്‍ ഐഫോണ്‍ 13 അവതരിപ്പിച്ച് ആപ്പിള്‍. വെര്‍ച്വലായി സന്‍ഫ്രാന്‍സിസ്‌കോയിലെ ആപ്പിള്‍ ആസ്ഥാനത്ത് നിന്നുമാണ് ആപ്പിള്‍ ഐഫോണ്‍ 13 അടക്കമുള്ള തങ്ങളുടെ പുതിയ ഉപകരണങ്ങള്‍ പുറത്തിറക്കിയത്. ഐപാഡ് മിനി, ആപ്പിള്‍ വാച്ച് 7 എന്നിവയും ആപ്പിള്‍ ഈ ചടങ്ങില്‍ പുറത്തിറക്കി.

അഞ്ച് നിറങ്ങളിലാണ് ഐഫോണ്‍ 13 പുറത്തിറക്കിയിരിക്കുന്നത്. ഐപി68 വാട്ടര്‍ റെസിസ്റ്റന്റ് സിസ്റ്റമാണ് പ്രധാന പ്രത്യേരകത. ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി എന്നിവയ്ക്ക് കൂടിയ ബാറ്ററി ശേഷിയാണ് ആപ്പിള്‍ ഇത്തവണ വാഗ്ദാനം ചെയ്യുന്നത്. സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ കസ്റ്റം ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഈ ഫോണിന് ഉള്ളത്. ഐഫോണ്‍ 13 സ്‌ക്രീന്‍ വലിപ്പം 6.1 ഇഞ്ചാണ്. ഐഫോണ്‍ 13 മിനിയുടെ സ്‌ക്രീന്‍ വലിപ്പം 5.4 ഇഞ്ചാണ്.

ഐഫോണ്‍ 13ന്റെ ചിപ്പ് എ15 ബയോണിക് ഹെക്‌സാ കോര്‍ എസ്ഒസിയാണ്. ഏറ്റവും അടുത്ത ഏതിരാളിയെക്കാള്‍ 50 ശതമാനം ശേഷികൂടുതലാണ് എന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്. സെന്‍സര്‍ ഷിഫ്റ്റ് ഒഐസി അടക്കം 12എംപി മെയിന്‍ സെന്‍സറാണ് ഐഫോണ്‍ 13ന്റെ ക്യാമറ സെന്‍സര്‍. ഒപ്പം തന്നെ 12എംപി ആള്‍ട്ര വൈഡ് ക്യാമറയും ഉണ്ട്. സിനിമാറ്റിക്ക് മോഡ് പ്രധാന പ്രത്യേകതയാണ്.