24 C
Kochi
Tuesday, December 7, 2021

കുടുംബകോടതി വിധി വന്നു ; അനുപ്മയ്ക്ക് കുഞ്ഞിനെ കൈമാറി

Must read

എം. മനോജ്‌ കുമാര്‍ 

കുഞ്ഞിനെ അമ്മയ്ക്ക് കൈമാറാനുള്ള കുടുംബകോടതി വിധി വന്ന ഉടന്‍ തന്നെ കുഞ്ഞിനെ അനുപമയ്ക്ക് കൈമാറി;. കുഞ്ഞ് അനുപമയുടേതും പങ്കാളി അജിത്തിന്‍റേതുമാണെന്നുമുള്ള ഡിഎൻഎ ഫലം വന്നതാണ് കേസിൽ നിർണ്ണായകമായത്; ഡിഎന്‍എ പരിശോധനാഫലം അനുപമയ്ക്ക് അനുകൂലമായ സാഹചര്യത്തില്‍ എത്രയും വേഗം കുട്ടിയെ കൈമാറാനുള്ള നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ക്ക് നല്‍കിയ നിര്‍ദേശം; അതുകൊണ്ട് തന്നെ കുഞ്ഞിനെ വൈദ്യപരിശോധന നടത്താന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിനുവേണ്ടി ഡോക്ടര്‍ ചേംബറില്‍ എത്തി കുട്ടിയെ പരിശോധിച്ചിരുന്നു; ദത്ത് വിവാദത്തില്‍ ശിശുവികസന വകുപ്പ് ഡയറക്ടര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് മന്ത്രി വീണ ജോര്‍ജിന് കൈമാറിയിട്ടുണ്ട്. ഈ വിവരങ്ങളും കോടതിയ്ക്ക് കൈമാറും. അതേസമയം അനുപമയുടെ കുഞ്ഞിനെ ദത്ത് കൊടുത്തതില്‍ ശിശുക്ഷേമ സമിതിക്കും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കും ഗുരുതര വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തല്‍. ദത്തുനല്‍കി മൂന്നാംദിവസം അനുപമ പരാതി നല്‍കിയിട്ടും ശിശുക്ഷേമ സമിതി ഒന്നും ചെയ്തില്ലെന്നും റിപ്പോര്‍ട്ടിലുണ്ട് എന്നാണ് ലഭിക്കുന്ന വിവരം

തിരുവനന്തപുരം: വിവാദ ദത്ത് കേസില്‍ കുഞ്ഞിനെ അനുപ്മയ്ക്ക്   കൈമാറി. കുടുംബകോടതിയാണ് കുഞ്ഞിനെ അനുപമയ്ക്ക് നല്‍കാന്‍ വിധിച്ചത്.  കുടുംബ കോടതി നിര്‍ദേശ പ്രകാരം കുഞ്ഞിനെയും കോടതിയിലെത്തിച്ചിരുന്നു.  അനുപമയും അജിത്തും കോടതിയിലുണ്ട്. ലോക ശ്രദ്ധ പതിഞ്ഞ കേസിലാണ് ഇപ്പോള്‍ വിധി വന്നത്. കേരളത്തെ പിടിച്ചു കുലുക്കിയ ഒരമ്മയുടെ സമരത്തിനാണ് ഇപ്പോള്‍ പരിസമാപ്തിയാകുന്നത്.

ശിശുക്ഷേമ സമിതിയുടെ വാഹനത്തില്‍ പോലീസ് അകമ്പടിയോടെയാണ് കുഞ്ഞിനെ കോടതിയിലെത്തിച്ചത്. തിരുവനന്തപുരം കുടുംബ കോടതിയിലാണ് സിഡബ്ല്യുസി ഡിഎൻഎ പരിശോധനാ ഫലമടക്കമുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കുഞ്ഞിനെ കൈമാറാന്‍ വിധിച്ചത് കുടുംബ കോടതി 

കുഞ്ഞിനെ അമ്മയ്ക്ക് കൈമാറാനുള്ള കുടുംബകോടതി വിധി വന്ന ഉടന്‍ തന്നെ കുഞ്ഞിനെ കൈമാറി. കുഞ്ഞ് അനുപമയുടേതും പങ്കാളി അജിത്തിന്‍റേതുമാണെന്നുമുള്ള ഡിഎൻഎ ഫലം വന്നതാണ് കേസിൽ നിർണ്ണായകമായത്.

ഡിഎന്‍എ പരിശോധനാഫലം അനുപമയ്ക്ക് അനുകൂലമായ സാഹചര്യത്തില്‍ എത്രയും വേഗം കുട്ടിയെ കൈമാറാനുള്ള നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ക്ക് നല്‍കിയ നിര്‍ദേശം. അതുകൊണ്ട് തന്നെ കുഞ്ഞിനെ വൈദ്യപരിശോധന നടത്താന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിനുവേണ്ടി ഡോക്ടര്‍ ചേംബറില്‍ എത്തി കുട്ടിയെ പരിശോധിച്ചിരുന്നു.

ശിശുവികസന വകുപ്പ് ഡയറക്ടര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇനി പുകയും 

ദത്ത് വിവാദത്തില്‍ ശിശുവികസന വകുപ്പ് ഡയറക്ടര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് മന്ത്രി വീണ ജോര്‍ജിന് കൈമാറിയിട്ടുണ്ട്. ഈ വിവരങ്ങളും കോടതിയ്ക്ക് കൈമാറും. അതേസമയം അനുപമയുടെ കുഞ്ഞിനെ ദത്ത് കൊടുത്തതില്‍ ശിശുക്ഷേമ സമിതിക്കും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കും ഗുരുതര വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തല്‍.

ദത്തുനല്‍കി മൂന്നാംദിവസം അനുപമ പരാതി നല്‍കിയിട്ടും ശിശുക്ഷേമ സമിതി ഒന്നും ചെയ്തില്ല. ദത്ത് പോകുന്നതിന് മൂന്നരമാസം മുമ്പ് സിറ്റിംഗ് നടത്തിയ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ദത്ത് തടഞ്ഞില്ല. കുഞ്ഞിനെ കിട്ടിയ ഉടന്‍ അജിത്ത് ശിശുക്ഷേമ സമിതിയില്‍ വന്നതിന്‍റെ രേഖകള്‍ ചുരണ്ടി മാറ്റിയെന്നും വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. അനുപമയുടെ കുഞ്ഞ് ശിശുക്ഷേമസമിതിയിലെത്തുന്നത് 2020 ഒക്ടോബര്‍ 22 ന് രാത്രി 12.30 നാണ്. ദത്ത് നൽകുന്നത് ഓഗസ്റ്റ് 7 നും.

കുഞ്ഞിനെ കിട്ടിയെന്ന പത്രപരസ്യത്തിന് പിന്നാലെ അജിത്ത് പലതവണ ശിശുക്ഷേമസമിതി ഓഫീസിലും ജനറൽ സെക്രട്ടറി ഷിജുഖാന്‍റെ മുന്നിലും എത്തി. കഴിഞ്ഞ നവംബറിലെ ഈ സന്ദർശനത്തിന്‍റെ വിവരങ്ങളടങ്ങിയ രജിസറ്റർ ഓഫീസിൽ നിന്നും ചുരണ്ടിമാറ്റിയിരുന്നു.

ദത്ത് കൊടുത്തതിന്‍റെ നാലാംനാൾ അനുപമ കുഞ്ഞിനെ പരാതിക്കാരിക്ക് കാണിച്ച് കൊടുക്കണമെന്ന സിഡബ്ള്യുസി ഉത്തരവുമായി ശിശുക്ഷേമസമിതിയിൽ എത്തിയിട്ടും കുഞ്ഞിനെ തിരിച്ചുകൊണ്ടുവരാൻ നടപടി എടുത്തില്ല. മാത്രമല്ല കുഞ്ഞിനുമേല്‍ ആരും അവകാശവാദം ഉന്നയിച്ചിട്ടില്ലെന്ന രീതിയിൽ ദത്ത് സ്ഥിരപ്പെടുത്താൻ സമിതി കോടതിയിൽ സത്യവാങ്മൂലം നൽകി.

ഇതുകൊണ്ടൊക്കെ തന്നെയാണ് കുറ്റക്കാരെ ശിക്ഷിക്കും വരെ സമരം തുടരും എന്ന് അനുപമ ഇന്നലെ ഡിഎന്‍എ പരിശോധന ഫലം വന്ന സമയത്ത് തന്നെ പ്രതികരിച്ചത്. അനുപമയിൽ നിന്നും കുഞ്ഞിനെ ഒഴിവാക്കാനും ഈ കുഞ്ഞിനെ തന്നെ ദത്ത് നൽകാനും സർക്കാരിന്‍റെ രണ്ട് സ്ഥാപനങ്ങളും ഗൂഡാലോചന നടത്തി എന്നാണ് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ടിലും തെളിയുന്നത്.

More articles

Latest article