24 C
Kochi
Tuesday, December 7, 2021

ഷിജുഖാന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിട്ടില്ലന്ന് ആവര്‍ത്തിച്ച് ആനാവൂര്‍ നാഗപ്പന്‍

Must read

ശിശുക്ഷേമസമിതിക്ക് ലൈസന്‍സ് ഇല്ലെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. അരെങ്കിലും സമരം ചെയ്തുകൊണ്ട് ആര്‍ക്കെങ്കിലും എതിരെ നടപടിയെടുക്കാനാകില്ലെന്നും ആനാവൂര്‍ പറഞ്ഞു.

തിരുവനന്തപൂരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ ഷിജുഖാന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് ആനാവൂര്‍ നാഗപ്പന്‍. ഷിജുഖാന്‍ സിപിഎം ആയതുകൊണ്ടുള്ള ആക്രമണമാണ് മാധ്യമങ്ങള്‍ നടത്തുന്നത്. ശിശുക്ഷേമസമിതിക്ക് ലൈസന്‍സ് ഇല്ലെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. അരെങ്കിലും സമരം ചെയ്തുകൊണ്ട് ആര്‍ക്കെങ്കിലും എതിരെ നടപടിയെടുക്കാനാകില്ലെന്നും ആനാവൂര്‍ പറഞ്ഞു.

2018 ലെ ഉത്തരവനുസരിച്ച് ശിശുക്ഷേമസമിതിക്ക് കുട്ടികളെ ദത്ത് നല്‍കാനുള്ള അധികാരമില്ല, പരിപാലനം മാത്രമാണ് ചുമതല. കുഞ്ഞിനെ ലഭിച്ച് ഒരു മാസത്തിനുള്ളില്‍ ആരും പരാതി നല്‍കിയില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി ആവര്‍ത്തിച്ചു.

അമ്മയ്ക്ക് കുഞ്ഞിനെ കിട്ടണമെന്നാണ് തുടക്കം മുതലുള്ള സര്‍ക്കാരിന്റേയും പാര്‍ട്ടിയുടേയും നിലപാട്. മറ്റുകാര്യങ്ങളൊക്കെ കോടതിയുടെ പരിഗണനയിലുള്ളതായിരുന്നു. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തില്‍ തെറ്റ് പറ്റിയതായി പാര്‍ട്ടിക്ക് ഇതുവരെ തോന്നിയിട്ടില്ലെന്നും ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി.

More articles

Latest article