ചെന്നിത്തലയ്‌ക്കെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം; ലോകായുക്ത വിഷയത്തിലെ പ്രതികരണത്തില്‍ നേതൃത്വത്തിന് അതൃപ്തി, നേതൃത്വത്തിനെതിരെ ഒളിയമ്പുമായി ചെന്നിത്തലയുടെ മകന്‍

എന്നാൽ രമേശ് ചെന്നിത്തലയ്ക്കെതിരെ കോണ്ഗ്രസ് നേതൃത്വം എന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാന രഹിതമെന്ന് വിശദീകരിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി രംഗത്തെത്തി. എം.എസ് ഒരിടവേളയ്ക്ക് ശേഷം സംസ്ഥാന കോണ്ഗ്രസ് വീണ്ടും കലുഷിതമാകുന്നു. ഇത്തവണ രമേശ് ചെന്നിത്തലയ്ക്കെതിരെയാണ് പടയൊരുക്കം. ലോകായുക്ത ഓര്ഡിനന്സിനെതിരെ നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന ചെന്നിത്തലയുടെ ഏകപക്ഷീയമായ തീരുമാന പ്രഖ്യാപനമാണ് നേതൃത്വത്തെ ചൊടിപ്പിച്ചിരിയ്ക്കുന്നത്. നയപരമായ കാര്യങ്ങളില് കൂട്ടായ ആലോചനയില്ലാതെ ആവര്ത്തിച്ച് ഒറ്റയ്ക്ക് മാധ്യമങ്ങളിലൂടെ നിലപാട് പറയുന്നതാണ് നേതൃത്വത്തിന്റെ അതൃപ്തിക്ക് ഇടയാക്കിയിരിയ്ക്കുന്നത്. കോണ്ഗ്രസ് നേതൃത്വം തന്നെ ചെന്നിത്തലയെ നേരിട്ട് …
 

എന്നാൽ രമേശ് ചെന്നിത്തലയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം എന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാന രഹിതമെന്ന് വിശദീകരിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി രംഗത്തെത്തി.

എം.എസ്

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാന കോണ്‍ഗ്രസ് വീണ്ടും കലുഷിതമാകുന്നു. ഇത്തവണ രമേശ് ചെന്നിത്തലയ്‌ക്കെതിരെയാണ് പടയൊരുക്കം. ലോകായുക്ത ഓര്‍ഡിനന്‍സിനെതിരെ നിരാകരണ പ്രമേയം  കൊണ്ടുവരുമെന്ന ചെന്നിത്തലയുടെ ഏകപക്ഷീയമായ
തീരുമാന പ്രഖ്യാപനമാണ് നേതൃത്വത്തെ ചൊടിപ്പിച്ചിരിയ്ക്കുന്നത്. നയപരമായ കാര്യങ്ങളില്‍ കൂട്ടായ ആലോചനയില്ലാതെ ആവര്‍ത്തിച്ച് ഒറ്റയ്ക്ക് മാധ്യമങ്ങളിലൂടെ നിലപാട് പറയുന്നതാണ് നേതൃത്വത്തിന്റെ അതൃപ്തിക്ക് ഇടയാക്കിയിരിയ്ക്കുന്നത്.

കോണ്‍ഗ്രസ് നേതൃത്വം തന്നെ ചെന്നിത്തലയെ നേരിട്ട് അതൃപ്തി അറിയിക്കും. സംസ്ഥാന കോണ്‍ഗ്രസില്‍ പാര്‍ലമെന്ററി പാര്‍ട്ടി രംഗത്തും കെപിസിസി അദ്ധ്യക്ഷസ്ഥാനത്തും
നേതൃമാറ്റം ഉണ്ടായപ്പോള്‍ മുതല്‍ തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് കാര്യങ്ങള്‍ സുഗമമായി മുന്നോട്ട് പോകുന്നതിനിടെയാണ് നേതൃത്വത്തിന് പുതിയ തലവേദന. കൂട്ടായ ആലോചനകള്‍ ഇല്ലാതെ തീരുമാനം എടുത്ത് അത് മാധ്യമങ്ങളില്‍ പറയുന്നു.
പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ പ്രതിപക്ഷ നേതാവോ കെ പി സി സി അദ്ധ്യക്ഷനോ പറയേണ്ട കാര്യങ്ങള്‍ഒറ്റയ്ക്ക് വാര്‍ത്തസമ്മേളനം നടത്തി പ്രതികരണങ്ങള്‍ നല്‍കുന്നു
എന്നിവയടക്കമാണ് ചെന്നിത്തലയ്‌ക്കെതിരെ നേതൃത്വം ഉന്നയിക്കുന്നത്.

ലോകായുക്ത ഓര്‍ഡിനന്‍സിലെ നിലപാടില്‍ പ്രഖ്യാപനം നടത്തേണ്ടത് പ്രതിപക്ഷ നേതാവോ കെപസിസി അദ്ധ്യക്ഷനോ ആണെന്നിരിക്കെ ചെന്നിത്തലയുടെ ഏകപക്ഷീയ നിലപാട് പാര്‍ട്ടിക്കുള്ളില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. ഇതും നേതൃത്വം ചെന്നിത്തലയെ അറിയിക്കും. നേരത്തെ കണ്ണൂര്‍ വി സി വിഷയത്തില്‍ സര്‍ക്കാരും
മന്ത്രിയും മാത്രമാണ് പ്രതിക്കൂട്ടിലെന്ന ചെന്നിത്തലയുടെ നിലപാടിനെ വി ഡി സതീശന്‍ തിരുത്തിയത് വാര്‍ത്തയായിരുന്നു. ഗവര്‍ണറും മറുപടി പറയണമെന്നായിരുന്നു
സതീശന്റെ നിലപാട്. അതേസമയം നേതൃത്വത്തിന് അതൃപ്തി എന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നത് പ്രതിപക്ഷ അനൈക്യത്തിന് ഇടയാക്കുമെന്നാണ് ചെന്നിത്തല വിഭാഗത്തിന്റെ വാദം. അത് ഭരണപക്ഷം മുതലെടുക്കുന്നത് ഒഴിവാക്കണം. ചെന്നിത്തല പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ സതീശനടക്കമുള്ള നേതാക്കള്‍ ഒറ്റയ്ക്ക് അഭിപ്രായം
പറഞ്ഞിരുന്നതും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഒളിയമ്പുമായി ചെന്നിത്തലയുടെ മകന്‍ രോഹിത്, ജവഹര്‍ലാല്‍ നെഹ്‌റവിന്റെ വാക്കുകള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു…’നിങ്ങള്‍ക്ക് അയാളെ താഴ്ത്തിക്കെട്ടാം..എന്നാല്‍ നിങ്ങള്‍ക്ക് അയാളെ അവഗണിക്കാനാകില്ല…അതും ഇത്രയേറെ വര്‍ഷങ്ങള്‍ക്ക് ശേഷം’. എന്നാൽ രമേശ് ചെന്നിത്തലയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം എന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാന രഹിതമെന്ന് വിശദീകരിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി രംഗത്തെത്തി.