പിരിച്ചുവിടല്‍ നടപടിയല്‍ യാഹുവും; 20 ശതമാനം തൊഴിലാളികളെ പിരിച്ചുവിട്ടു

 

ന്യൂയോര്‍ക്ക്: ആമസോണിനും, ട്വിറ്ററിനും പിന്നാലെ കൂട്ടപിരിച്ചുവിടല്‍ പാതയില്‍ യാഹൂവും. മൊത്ത തൊഴിലാളികളുടെ 20 ശതമാനത്തെയാണ് കമ്പനി പിരിച്ചുവിട്ടിരിക്കുന്നത്. കമ്പനിയുടെ പരസ്യ സാങ്കേതിക വിഭാഗത്തിന്റെ പുനഃസംഘടനയുടെ ഭാഗമായാണ് ഈ തീരുമാനം. പിരിച്ചുവിടല്‍ യാഹൂവിന്റെ 50 ശതമാനം ആഡ് ടെക് ജീവനക്കാരെ ബാധിക്കും. ഏകദേശം 1,600-ലധികം ആളുകളാണ് ഇതിലുള്‍പ്പെടുക.