ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്‍ ഫൈനലില്‍

60 റണ്‍സ് നേടിയ ഋതുരാജ് ഗെയ്ക്‌വാദാണ് ചെന്നൈയുടെ ടോപ്‌സ്‌കോര്‍ നേടിയത്
 

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനല്‍ മത്സരത്തില്‍ ഇടം നേടി ചെന്നൈ സൂപ്പര്‍ കിങ്‌സ്. തുടക്കം തന്നെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറയെങ്കിലും  ഇഞ്ചോടിഞ്ച് മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 15 റണ്‍സിനാണ് ചെന്നൈ മുട്ടുകുത്തിച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടി. 60 റണ്‍സ് നേടിയ ഋതുരാജ് ഗെയ്ക്‌വാദാണ് ചെന്നൈയുടെ ടോപ്‌സ്‌കോര്‍ നേടിയത്. മത്സരത്തിന്റെ തുടക്കത്തില്‍ ചെന്നൈയ്ക്ക് വേണ്ടി ഋതുരാജ് ഗെയിക് വാദും ഡെവന്‍ കോണ്‍വെ എന്നിവരും 40 റണ്‍സ് വീതം നേടി. ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്തിന് നിശ്ചിത ഓവറില്‍ 157 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചുള്ളൂ.

അതേസമയം, ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്നാണ് ചെന്നൈയുടെ രാശിയെന്ന ചരിത്രം നിലനിന്നിട്ടും ഭാഗ്യം ധോനിയുടെ ടീമിനൊപ്പം തന്നെയായിരുന്നു. കൂടാതെ ഐപില്‍ മത്സരത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ചെന്നൈയ്ക്ക് ഗുജറാത്തിനെ തോല്‍പ്പിക്കാനായില്ല എന്ന വസ്തുതയും ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്‌സ് മറികടന്നു.

ഗുജറാത്തിന്റെ നായകന്‍ ഹാര്‍ദിക് ടോസ് നേടി ചെന്നൈയെ ബാറ്റിങ്ങിന് അയച്ചെങ്കിലും ക്യാപ്റ്റന് ധോനിയുടെ ടീമിനു മുന്നില്‍ അടിപതറി. അതേസമയം, കളിയില്‍ തോറ്റെങ്കിലും ഫൈനില്‍ എത്താന്‍ ടൈറ്റന്‍സിനു മുന്നില്‍ ഒരു ക്വാളിഫയര്‍ മത്സരം കൂടി ബാക്കിയുണ്ട്. ബുധനാഴ്ച്ച നടക്കുന്ന ലക്‌നൗ സൂപ്പര്‍ ജയന്റസ് - മുംബൈ ഇന്ത്യന്‍സ് എലിമിനേറ്റര്‍ മത്സരത്തിലെ വിജയികളുമായിട്ടാണ് ഗുജറാത്ത് ടൈറ്റന്‍സ് മത്സരിക്കുക.

Content Highlights - Chennai Super Kings in IPL final