2040തോടെ ചന്ദ്രനില്‍ മനുഷ്യനെ ഇറക്കണം, നിര്‍ദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

 

ന്യൂഡല്‍ഹി : 2040ല്‍ ബഹിരാകാശ സഞ്ചാരിയെ ചന്ദ്രനില്‍ അയയ്ക്കാനാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍. 2035 നകം ഇന്ത്യ സ്വന്തം ബഹിരാകാശ നിലയമുണ്ടാക്കണമെന്നും 2040 തോടെ ചന്ദ്രനില്‍ മനുഷ്യനെ ഇറക്കണമെന്നും നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചു. ചൊവ്വയിലേക്കും ശുക്രനിലേക്കും ദൗത്യങ്ങള്‍ അയക്കണമെന്ന നിര്‍ദ്ദേശവും പ്രധാനമന്ത്രി മുന്നോട്ട് വെച്ചു. മുന്നോട്ടുള്ള യാത്രക്കായി പ്രത്യേക കര്‍മ്മപദ്ധതി തയ്യാറാക്കാനാണ് ഇസ്രൊയ്ക്ക് നിര്‍ദ്ദേശം. ഗന്‍യാന്‍ പദ്ധതി അവലോകന യോഗത്തിലാണ് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചത്.