ഏഷ്യയിലെ ഏറ്റവും വലിയ എയ്റോ ഷോ 'എയ്റോ ഇന്ത്യ 2023' ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
ബംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ എയ്റോ ഷോ ആയ 'എയ്റോ ഇന്ത്യ 2023' ബംഗളൂരുവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. പുതിയ ഇന്ത്യയുടെ കഴിവിന് ബംഗളൂരുവിന്റെ ആകാശം സാക്ഷിയാണെന്ന് മോദി പറഞ്ഞു.
'നവ ഇന്ത്യയിലെ സത്യം പുതിയ ഉയരങ്ങളാണെന്ന് ബംഗളൂരുവിലെ ആകാശം സാക്ഷ്യം നല്കുന്നു. ഇന്ന് രാജ്യം പുതിയ ഉയരങ്ങള്‍ കീഴടക്കുന്നു. പലപ്പോഴും അത് മറികടക്കുകയും ചെയ്യുന്നു. 'എയ്റോ ഇന്ത്യ' ഇന്ത്യയുടെ കഴിവുകള്‍ വികസിപ്പിക്കാനാകുമെന്നതിന്റെ ഉദാഹരണമാണ്. ഇവിടെ സന്നിഹിതരായ 100 രാജ്യങ്ങള്‍ വ്യക്തമാക്കുന്നത്, ലോകത്തിന് ഇന്ത്യയിലുള്ള വിശ്വാസം വര്‍ധിച്ചിരിക്കുന്നുവെന്നാണ്. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമായി 700ലധികം പ്രദര്‍ശകര്‍ ഷോയില്‍ പ?ങ്കെടുക്കുന്നുണ്ട്. ഇത് എല്ലാ മുന്‍കാല റെക്കോര്‍ഡുകളും തകര്‍ക്കുന്നതാണ്.' -മോദി പറഞ്ഞു.
മുമ്പ് ഇതൊരു ഷോ മാത്രമായിരുന്നു. എന്നാല്‍ ഇന്ന് ഇന്ത്യയുടെ ശക്തി തെളിയിക്കുന്ന പ്രകടനമായാണ് എയ്റോ ഷോ പരിഗണിക്കപ്പെടുന്നത്. ഇത് ഇന്ത്യന്‍ പ്രതിരോധ വ്യവസായത്തിന്റെയും ആത്മവിശ്വാസത്തിന്റെയും സാധ്യതകളിലൂന്നിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.