മാഗ്‌നെറ്റിക്  ബീഡ് ടെക്‌നോളജി  ഉപയോഗിച്ചു ന്യൂക്ലിക് ആസിഡ്  വേര്‍തിരിക്കാനുള്ള  സൈമാഗ്  എന്ന ഉല്‍പ്പന്നം പുറത്തിറക്കി മന്ത്രി പി രാജീവ്

 

കേരളാ സ്റ്റാര്‍ട്ട് അപ്പ്  മിഷന്‍ കാക്കനാട്  രാജഗിരി  സ്‌കൂള്‍  ഓഫ് എഞ്ചിനീറിങ്ങില്‍ സംഘടിപ്പിച്ച IEDC  സമ്മിറ്റില്‍  കൊച്ചിയിലെ  ബയോടെക്‌നോളജി  സ്റ്റാര്‍ട്ട്  അപ്പ്  ആയ സൈജീന്‍ ബയോടെക്‌നോളോജിസിന്റെ മാഗ്‌നെറ്റിക്  ബീഡ് ടെക്‌നോളജി  ഉപയോഗിച്ചു ന്യൂക്ലിക് ആസിഡ്  വേര്‍തിരിക്കാനുള്ള  സൈമാഗ് (Zymag ) എന്ന ഉല്‍പ്പന്നം വ്യാവസായിക  മന്ത്രി പി രാജീവ് പുറത്തിറക്കി. സൈജീന്‍ ബയോടെക്‌നോളോജിസ്‌ന്റെ സിഇഒ ഡോ. റിഷാദ് കെ. എസ്, കേരളാ സ്റ്റാര്‍ട്ട് അപ്പ്  മിഷന്‍  സിഇഒ  അനൂപ്  അംബിക, ഇന്‍വെസ്റ്റ് ഇന്‍ഡ്യ സീനിയര്‍  മാനേജര്‍   ശ്രുതി സിങ് എന്നിവര്‍ ചടങ്ങില്‍  പങ്കെടുത്തു.