യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ് ; റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു
റോഡുകളില്‍ ദൂരക്കാഴ്ച കുറയുമെന്നതിനാൽ വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു
അബുദാബി: യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ്. മൂടല്‍മഞ്ഞിനെ അനുഭവപ്പെട്ടതിനെ തുടർന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, അല്‍ വത്ബ, റസീന്‍, അര്‍ജ്ന, അബുദാബി, അല്‍ ദഫ്ര മേഖലയിലെ താബ് അല്‍സറബ്, മര്‍ജാന്‍, റാസല്‍ഖൈമ, അജ്മാൻ എന്നിവിടങ്ങളിലാണ് രാവിലെ മൂടല്‍മഞ്ഞ് റിപ്പോർട്ട് ചെയ്തത്.
കനത്ത മഞ്ഞ് അനുഭവപ്പെടുന്നതിനാൽ റോഡുകളില്‍ ദൂരക്കാഴ്ച കുറയുമെന്നതിനാൽ വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. ചില തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും ബുധനാഴ്ച രാവിലെയും മൂടല്‍മഞ്ഞ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി. വരും ദിവസങ്ങളിലും രാജ്യത്ത് മഞ്ഞ് അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്.