മഫ്തിയിലെത്തി പൊലീസുകാരുടെ അക്രമം ; സ്കൂൾ വിദ്യാർത്ഥികളെ വളഞ്ഞിട്ട് മർദിച്ചു ; ഒരു വിദ്യാർത്ഥിക്ക് പരിക്ക്

 

സ്കൂളിലെ കലോത്സവത്തിനിടെ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. എന്നാൽ തർക്കങ്ങളിലൊന്നും ഉൾപ്പെടാത്ത വിദ്യാർത്ഥിയെ ആണ് പൊലീസ് മർദിച്ചത്

മലപ്പുറം : മലപ്പുറം കീഴ്‌ശ്ശേരിയിൽ മഫ്തിയിലെത്തി പൊലീസുകാരുടെ അക്രമം. ബസ് സ്റ്റോപ്പിൽ വച്ച് സ്കൂൾ വിദ്യാർത്ഥികളെ വളഞ്ഞിട്ട് ക്രൂരമായി മർദിക്കുകയും ചെയ്തു. സ്റ്റേഷൻ പരിധിക്ക് പുറത്തുള്ള പൊലീസുകാരുടെ മർദിച്ചത്.

അക്രമത്തിൽ പ്ലസ് വൺ വിദ്യാർത്ഥി മുഹമ്മദ് അൻഷിദിന് സാരമായ പരിക്കേറ്റു. സ്കൂളിലെ കലോത്സവത്തിനിടെ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. എന്നാൽ തർക്കങ്ങളിലൊന്നും ഉൾപ്പെടാത്ത വിദ്യാർത്ഥിയെ ആണ് പൊലീസ് മർദിച്ചത്. പരാതി ഒത്തുതീർപ്പാക്കാൻ അൻഷിദിന്റെ കുടുംബത്തിന് മേൽ സമ്മർദ്ദം ചെലുത്തിയെന്നും പരാതി ഉയർന്നിട്ടുണ്ട്.