പോപ്പുലർ ഫ്രണ്ട്‌ ഹർത്താൽ ; നഷ്ടത്തിന്റെ വിശദാംശങ്ങൾ അറിയിക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ കർശനനിർദേശം

 

ഓരോ കേസിലും കണക്കാക്കിയിട്ടുള്ള നഷ്ടം പ്രത്യേകം അറിയിക്കണമെന്നും ഹൈക്കോടതി അറിയിച്ചു

കൊച്ചി : പോപ്പുലർ ഫ്രണ്ട്‌ ഹർത്താലുമായി ബന്ധപ്പെട്ടുണ്ടായ നഷ്ടത്തിന്റെ വിശദാംശങ്ങൾ അറിയിക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. സ്വത്തുക്കൾ കണ്ടുകെട്ടണമെന്നും വിശദാംശങ്ങൾ അറിയിക്കണമെന്നുമാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.

പിഎഫ്ഐയുടെയും എ. അബ്ദുൽ സത്താറിന്റെയും സ്വത്ത് കണ്ടുകെട്ടിയതിന്റെ വിശദാംശങ്ങൾ , കീഴ്കോടതികളിലുള്ള കേസുകളിലെ ജാമ്യാപേക്ഷകളുടെ വിവരങ്ങളും അറിയിക്കണം. ഓരോ കേസിലും കണക്കാക്കിയിട്ടുള്ള നഷ്ടം പ്രത്യേകം അറിയിക്കണമെന്നും ഹൈക്കോടതി അറിയിച്ചു. കോടതി ഉത്തരവ് പ്രകാരമുള്ള അഞ്ച് കോടിയിലധികം രൂപ കെട്ടിവച്ചില്ലെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. നവംബർ ഏഴിനകം സർക്കാരിനോട് വിശദമായ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദേശം നൽകി.