നിസർഗ്ഗ ചുഴലിക്കാറ്റ്; മഹാരാഷട്ര വിറക്കുന്നു, മുംബൈയിൽ കനത്ത ഭീതി

മുംബൈ: അറബിക്കടലില് രൂപപ്പെട്ട അതീതീവ്ര ന്യൂനമര്ദം നിസര്ഗ ചുഴലിക്കാറ്റായി മുംബൈയില് ആഞ്ഞുവീശുന്നു. മുംബൈ വിമാനത്താവളം അടച്ചു. ചേരികളില് വെള്ളക്കെട്ട് ആയതോടെ ജനജീവിതം ദുരിത നടുവിലായി. വൈദ്യുതി, ഫോണ് ലൈനുകള് താറുമാറായി, താനെയിൽ നടപ്പാലം തകർന്നു. മുംബൈയില് നിന്ന് 100 കിലോമീറ്റര് അകലെയുള്ള അലിബാഗിലാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്. 100-110 കിലോമീറ്റര് വേഗതയില് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീരം തൊട്ടത്. കാറ്റിന്റെ വേഗത 20 കിലോമീറ്റര് വരെ വരെ പ്രതീക്ഷിക്കുന്നുണ്ട്. ആറ് മണിക്കൂറിന് ശേഷം കാറ്റ് ദുര്ബലപ്പെടുമെന്നും കാലാവസ്ഥാ …
 

മുംബൈ: അറബിക്കടലില്‍ രൂപപ്പെട്ട അതീതീവ്ര ന്യൂനമര്‍ദം നിസര്‍ഗ ചുഴലിക്കാറ്റായി മുംബൈയില്‍ ആഞ്ഞുവീശുന്നു. മുംബൈ വിമാനത്താവളം അടച്ചു. ചേരികളില്‍ വെള്ളക്കെട്ട് ആയതോടെ ജനജീവിതം ദുരിത നടുവിലായി. വൈദ്യുതി, ഫോണ്‍ ലൈനുകള്‍ താറുമാറായി, താനെയിൽ നടപ്പാലം തകർന്നു.

മുംബൈയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള അലിബാഗിലാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്. 100-110 കിലോമീറ്റര്‍ വേഗതയില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീരം തൊട്ടത്. കാറ്റിന്റെ വേഗത 20 കിലോമീറ്റര്‍ വരെ വരെ പ്രതീക്ഷിക്കുന്നുണ്ട്. ആറ് മണിക്കൂറിന് ശേഷം കാറ്റ് ദുര്‍ബലപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് മുംബൈ മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം വൈകീട്ട് ഏഴ് മണിവരെ നിര്‍ത്തിവെച്ചു.മുംബൈയില്‍ നിന്നുള്ളതും മുംബൈയിലേക്ക് വരുന്നതുമായ ട്രെയിനുകള്‍ നേരത്തെ സമയങ്ങൾ പുനഃക്രമീകരിച്ചിരുന്നു.

കേരളത്തിൽ പരക്കെ മഴ ലഭിക്കും. ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകി. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു….