വഴിനീളെ പ്രതിഷേധം; പോലീസ് ജീപ്പിന്‌ മുൻപിൽ ചാടി യൂത്ത് കോണ്‍ഗ്രസ് നേതാവ് കയ്യൊടിച്ചു

തൃശൂർ പാലിയേക്കരയിൽ മന്ത്രി കെ.ടി.ജലീലിന്റെ വാഹനവ്യൂഹത്തിന് മുമ്പിലേയ്ക്ക് വട്ടം ചാടി പ്രതിഷേധം. യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകരാണ് വാഹനവ്യൂഹം തടഞ്ഞത്. പ്രതിഷേധത്തിനിടെ പൊലീസ് ജീപ്പിൽ തട്ടി യൂത്ത് കോൺഗ്രസ് നേതാവ് സജീർ ബാബുവിന്റെ കയ്യൊടിഞ്ഞു. Also Read: സ്വപ്ന സുരേഷിനൊപ്പം മന്ത്രിപുത്രന് സിനിമാ താരത്തിന്റെ ഹോട്ടലില് പ്രതിഷേധക്കാരെ കൈ വീശി കാട്ടിയായിരുന്നു മന്ത്രിയുടെ യാത്ര. വാഹനം തടഞ്ഞവരെ ബലം പ്രയോഗിച്ച് പൊലീസ് നീക്കി. യാത്രയിലുടനീളം പ്രതിഷേധ പ്രകടനങ്ങളുണ്ട്. ചങ്ങരംകുളത്തും കാവുംപുറത്തും പെരുമ്പിലാവിലും മന്ത്രിയെ കരിങ്കൊടി കാട്ടി. അങ്കമാലിയിലും പ്രതിഷേധമുണ്ടായി. …
 

തൃശൂർ പാലിയേക്കരയിൽ മന്ത്രി കെ.ടി.ജലീലിന്റെ വാഹനവ്യൂഹത്തിന് മുമ്പിലേയ്ക്ക് വട്ടം ചാടി പ്രതിഷേധം. യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകരാണ് വാഹനവ്യൂഹം തടഞ്ഞത്. പ്രതിഷേധത്തിനിടെ പൊലീസ് ജീപ്പിൽ തട്ടി യൂത്ത് കോൺഗ്രസ് നേതാവ് സജീർ ബാബുവിന്റെ കയ്യൊടിഞ്ഞു.

Also Read: സ്വപ്ന സുരേഷിനൊപ്പം മന്ത്രിപുത്രന്‍ സിനിമാ താരത്തിന്റെ ഹോട്ടലില്‍

പ്രതിഷേധക്കാരെ കൈ വീശി കാട്ടിയായിരുന്നു മന്ത്രിയുടെ യാത്ര. വാഹനം തടഞ്ഞവരെ ബലം പ്രയോഗിച്ച് പൊലീസ് നീക്കി. യാത്രയിലുടനീളം പ്രതിഷേധ പ്രകടനങ്ങളുണ്ട്. ചങ്ങരംകുളത്തും കാവുംപുറത്തും പെരുമ്പിലാവിലും മന്ത്രിയെ കരിങ്കൊടി കാട്ടി. അങ്കമാലിയിലും പ്രതിഷേധമുണ്ടായി.

Also Read: ഇനി പറയാനുളളത് ഫേസ്ബുക്കിൽ പറയാമെന്ന് കെ.ടി ജലീൽ

ഇ.ഡിയുടെ ചോദ്യംചെയ്യലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ വളാഞ്ചേരിയിലെ വീട്ടില്‍ നിന്ന് മന്ത്രി കെ.ടി.ജലീല്‍ യാത്ര തിരിച്ചു. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് മന്ത്രിയുടെ യാത്ര. മന്ത്രിയുടെ വീടിന് സമീപം യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ പ്രതിഷേധവുമായെത്തി. മന്ത്രിയെ കരിങ്കൊടി കാണിച്ചു.

Also Read: കേരളത്തിൽ ഇന്ന് 3139 പേര്‍ക്ക് കോവിഡ്; 2921 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

ഇടയ്ക്ക് കൃഷിയിടത്തില്‍ ഇറങ്ങിയ മന്ത്രി പറയാനുളളത് ഫെയ്സ്ബുക്കില്‍ പറയുമെന്നും മാധ്യമ പ്രവർത്തകരോട് പറഞ്ഞു. എങ്ങോട്ടാണ് യാത്രയെന്ന ചോദ്യത്തിനും മറുപടി നൽകിയില്ല. ചോദ്യം ചെയ്യലിനെക്കുറിച്ചു പ്രതികരിക്കുമോ എന്ന ചോദ്യത്തിന് ‘അതൊന്നും സാരമില്ല’ എന്ന മറുപടിയാണ് മന്ത്രി നല്‍കിയത്.

Also Read: കുരുക്കു മുറുകുന്നു; ബിനീഷ് കോടിയേരിക്കെതിരേ ശക്തമായ അന്വേഷണം നടത്താന്‍ ഒരുങ്ങി ഇഡി