വാട്സാപ്പ്, ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വ്യാപക ഹാക്കിങ്; മുന്നറിയിപ്പുമായി കേരള പൊലീസ്

സമൂഹമാധ്യമ അക്കൗണ്ടുകൾ വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ ഉപഭോക്താക്കൾ 2 ഫാക്ടർ ഓതന്റിക്കേഷൻ എനേബിൾ ചെയ്യേണ്ടതാണെന്ന് കേരള പൊലീസ് സൈബർ ഡോമിന്റെ മുന്നിറിയിപ്പ്. വാട്സാപ്പ് ഉപഭോക്താക്കൾ 2 ഫാക്ടർ ഓതന്റിക്കേഷനായി സെക്യൂരിറ്റി പിൻ നമ്പർ ചേർക്കേണ്ടതും, സ്വന്തം ഇമെയിൽ വിലാസം വാട്സാപിൽ ആഡ് ചെയ്യുവാൻ ശ്രദ്ധക്കിണമെന്നും പൊലീസ് അറിയിച്ചു. കേരള പോലീസ് സൈബർ ഡോം ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്: ഈ അടുത്ത സമയങ്ങളിൽ വ്യാപകമായി സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഉപഭോക്താക്കൾ …
 

സമൂഹമാധ്യമ അക്കൗണ്ടുകൾ വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്നതായി റിപ്പോർട്ട്‌ ചെയ്യപ്പെടുന്നതിനാൽ ഉപഭോക്താക്കൾ 2 ഫാക്ടർ ഓതന്റിക്കേഷൻ എനേബിൾ ചെയ്യേണ്ടതാണെന്ന് കേരള പൊലീസ് സൈബർ ‍ഡോമിന്റെ മുന്നിറിയിപ്പ്.

വാട്സാപ്പ് ഉപഭോക്താക്കൾ 2 ഫാക്ടർ ഓതന്റിക്കേഷനായി സെക്യൂരിറ്റി പിൻ നമ്പർ ചേർക്കേണ്ടതും, സ്വന്തം ഇമെയിൽ വിലാസം വാട്സാപിൽ ആഡ് ചെയ്യുവാൻ ശ്രദ്ധക്കിണമെന്നും പൊലീസ് അറിയിച്ചു.

കേരള പോലീസ് സൈബർ ഡോം ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്:

ഈ അടുത്ത സമയങ്ങളിൽ വ്യാപകമായി സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നതായി റിപ്പോർട്ട്‌ ചെയ്യപ്പെടുന്നുണ്ട്. ഉപഭോക്താക്കൾ തങ്ങളുടെ അക്കൗണ്ടുകൾ കൂടുതൽ സുരക്ഷിതമാകുന്നതിന് 2 ഫാക്ടർ ഓതന്റിക്കേഷൻ എനേബിൾ ചെയ്യേണ്ടതാണ്. വാട്സാപ്പ് ഉപഭോക്താക്കൾ 2 ഫാക്ടർ ഓതന്റിക്കേഷനായി സെക്യൂരിറ്റി പിൻ നമ്പർ ചേർക്കേണ്ടതും, സ്വന്തം ഇ മെയിൽ ഐ ഡി വാട്ട്സപ്പിൽ ആഡ് ചെയ്യുവാൻ പ്രത്യേകം ശ്രദ്ധക്കേണ്ടതുമാണ്.

https://faq.whatsapp.com/general/verification/using-two-step-verification/