സുപ്രിയയുടെ നന്മക്ക് ആദരവ്; ജോയ് ആലുക്കാസ് വീട് നിർമിച്ച് നൽകും
സുപ്രിയയുടെ മനസിന്റെ നന്മയ്ക്ക് ജോയ് ആലൂക്കാസിന്റെ സ്നേഹസമ്മാനം. വീടില്ലാത്ത സുപ്രിയയ്ക്ക് വീട് നിര്‍മ്മിച്ച് നല്‍കാനാണ് ജോയ് ആലൂക്കാസിന്റെ തീരുമാനം. കാഴ്ചയില്ലാത്ത വൃദ്ധനെ ബസ്സിൽ കയറ്റിവിടാൻ നന്മകാണിച്ച സുപ്രിയ എന്ന യുവതി. സുപ്രിയയുടെ നന്മ ലോകം മുഴുവനും സോഷ്യൽമീഡിയയിലൂടെ വൈറലായിരുന്നു. ഇപ്പോഴിതാ ആ നന്മയ്ക്ക് സുപ്രിയയെ തേടി ഒരു സമ്മാനമെത്തിയിരിക്കുന്നു.
Also Read: ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത്; സ്വപ്ന സുരേഷിന്റെ കമ്മീഷൻ ഏഴ് ലക്ഷം
വീഡിയോ കണ്ട ജോളി സിൽക്സ് ഉടമകൂടിയായ ജോയ് ആലുക്കാസ് സുപ്രിയക്ക് വീട് വച്ചു നൽകാമെന്നാണ് വാഗ്ദാനം നൽകിയിരിക്കുന്നത്. ജോയ് ആലുക്കാസും കുടുംബവും നേരിട്ടെത്തി സുപ്രിയക്കായി ഒരു അനുമോദനച്ചടങ്ങും സംഘടിപ്പിച്ചിരുന്നു. തൃശൂരുള്ള ജോളി സിൽക്സിന്റെ ഓഫിസിൽ വച്ചായിരുന്നു ചടങ്ങ്. ചടങ്ങിൽ ഒരു സർപ്രൈസ് സമ്മാനം നൽകുമെന്ന് അറിയിച്ചിരുന്നു. ഇത്ര വലിയ സർപ്രൈസാകുമെന്ന് കരുതിയില്ലെന്നും സുപ്രിയ. തനിക്കു കിട്ടിയ അനുമോദനച്ചടങ്ങനെ പറ്റി പറയുമ്പോൾ വാക്കുകളിൽ ആവേശം.
Also Read: ഇന്ന് കര്‍ക്കടകം ഒന്ന്; രാമായണശീലുകള്‍ നിറയുന്ന സന്ധ്യകൾക്ക് തുടക്കം
തൃശൂർ ഹെഡ് ഓഫീസിൽ നൂറ് കണക്കിനാളുകളുടെ സാന്നിദ്ധ്യത്തിൽ കൈയടികളുടെ നടുവിലൂടെയായിരുന്നു സ്വീകരണം. ഒരിക്കലും മറക്കാനാകാത്ത സന്തോഷം നിറഞ്ഞ അനുഭവമായിരുന്നു.’ എല്ലാവരോടും നന്ദിയുണ്ടെന്നും സുപ്രിയ പറയുന്നു. മൂന്ന് വര്‍ഷമായി തിരുവല്ല ജോളി സില്‍ക്സില്‍ ജോലി ചെയ്യുകയാണ് സുപ്രിയ സുരേഷ്. ഭര്‍ത്താവ് അനൂപും രണ്ട് മക്കളും അടങ്ങുന്നതാണ് സുപ്രിയയുടെ കുടുംബം.