ബിനീഷ് കോടിയേരിയെ കൊച്ചി എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നു. ബിനീഷിന്റെ കമ്പനികളുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം. Also Read: വായിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ ആന ചരിഞ്ഞു ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരി ഇ.ഡി ഓഫീസില് ഹാജരായി. രാവിലെ 9.25നാണ് ബിനീഷ് ഇഡി ഓഫീസിലെത്തിയത്. സ്വർണക്കള്ളക്കടത്ത് സംഘത്തിന് ഫണ്ട് കണ്ടെത്താൻ ബംഗളൂരുവിലെ മയക്കുമരുന്ന് മാഫിയയുടെ സഹായം തേടിയതായി അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. മുഖ്യസൂത്രധാരനായ കെ.ടി റമീസ് വഴിയായിരുന്നു ഈ …
 

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നു. ബിനീഷിന്റെ കമ്പനികളുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം.

Also Read: വായിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ ആന ചരിഞ്ഞു

ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരി ഇ.ഡി ഓഫീസില്‍ ഹാജരായി. രാവിലെ 9.25നാണ് ബിനീഷ് ഇഡി ഓഫീസിലെത്തിയത്. സ്വർണക്കള്ളക്കടത്ത് സംഘത്തിന് ഫണ്ട് കണ്ടെത്താൻ ബംഗളൂരുവിലെ മയക്കുമരുന്ന് മാഫിയയുടെ സഹായം തേടിയതായി അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. മുഖ്യസൂത്രധാരനായ കെ.ടി റമീസ് വഴിയായിരുന്നു ഈ മയക്കുമരുന്നുമാഫിയയുമായി ബന്ധപ്പെട്ടത്.

Also Read: ഓണക്കിറ്റിൽ നൽകിയ പപ്പടം ഭക്ഷ്യയോഗ്യമല്ലെന്ന് പരിശോധനാഫലം

കൊച്ചി സ്വദേശിയായ അനൂപ് മുഹമ്മദ് ഉൾപ്പെട്ട മയക്കുമരുന്ന് റാക്കറ്റ് ബംഗളൂരുവിൽ പിടിയിലായ ശേഷമുള്ള ചോദ്യം ചെയ്യലിൽ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി കെ.ടി റമീസുമായും, ബിനീഷ് കോടിയേരിയുമായും അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസികൾക്ക് മനസ്സിലായി.

Also Read: കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു

ഹോട്ടൽ തുടങ്ങാൻ 6 ലക്ഷം രൂപ തനിക്ക് ബിനീഷ് കോടിയേരി സഹായിച്ചിട്ടുണ്ടെന്നും അനൂപ് മൊഴി നൽകിയിരുന്നു. പിന്നീട് ബംഗളൂരു കേന്ദ്രീകരിച്ച് ബിനീഷ് രണ്ട് കച്ചവട സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്ത വിവരവും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ വാർഷിക റീട്ടേണുകൾ സമർപ്പിക്കാത്തതിനെ തു‍ടർന്ന് കേന്ദ്രകമ്പനികാര്യമന്ത്രാലയം കമ്പനിയുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യുകയായിരുന്നു.

Also Read: സുശാന്ത് സിംഗ് രജ്പുത് മരണം; റിയ ചക്രവർത്തി അറസ്റ്റിൽ

യുഎഇ കോൺസുലേറ്റിലെ വിസ സ്റ്റാമ്പിങ് പേയ്മെന്‍റുകൾക്കായി ചുമതലപ്പെടുത്തിയിരുന്ന യുഎഎഫ്എക്സ് എന്ന സ്ഥാപനത്തിന് പിന്നിലും ബിനീഷിന് പങ്കുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. ഈ കമ്പനിയെ കോൺസുലേറ്റിന് പരിചയപ്പെടുത്തിയത് താനാണെന്ന് സ്വപ്ന സുരേഷ് മൊഴി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബിനീഷിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നത്.

Also Read: സ്വപ്ന സുരേഷിന് നെഞ്ചുവേദന; തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു