സോഷ്യൽ മീഡിയ പൊങ്കാല ‘പിസി കുട്ടൻപിള്ള’യെ പുറത്താക്കി കേരളാ പോലീസ്

സമൂഹ മാധ്യമങ്ങളിലെ പ്രവർത്തനങ്ങളെ നിരീക്ഷിച്ച് ‘റോസ്റ്റ്’ ചെയ്യുകയെന്ന ലക്ഷ്യത്തോടെ കേരള പോലീസ് ആരംഭിച്ച ഓൺലൈൻ പ്രതികരണ പരിപാടി റദ്ദാക്കി. ‘പിസി കുട്ടൻപിള്ള’ എന്ന പരിപാടി വിവാദത്തിലായതോടെയാണ് കേരള പോലീസ് നിലപാട് അറിയിച്ചത്. ഓൺലൈൻ പ്രതികരണ പരിപാടി നിർത്തിയതായും കൂടുതൽ നവീനമായ ബോധവത്കരണ പരിപാടി ആരംഭിക്കുമെന്നും കേരള പോലീസ് സോഷ്യൽ മീഡിയ ടീം അറിയിച്ചു സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന ടിക് ടോക്ക് ഉൾപ്പെടെയുള്ള വീഡിയോകളെ റോസ്റ്റ് ചെയ്യുക എന്ന ലക്ഷ്യത്തോടെ പിസി കുട്ടൻപിള്ള സ്പീക്കിങ് എന്ന പേരിൽ കേരള പൊലീസിന്റെ …
 

സമൂഹ മാധ്യമങ്ങളിലെ പ്രവർത്തനങ്ങളെ നിരീക്ഷിച്ച് ‘റോസ്‌റ്റ്’ ചെയ്യുകയെന്ന ലക്ഷ്യത്തോടെ കേരള പോലീസ് ആരംഭിച്ച ഓൺലൈൻ പ്രതികരണ പരിപാടി റദ്ദാക്കി. ‘പിസി കുട്ടൻപിള്ള’ എന്ന പരിപാടി വിവാദത്തിലായതോടെയാണ് കേരള പോലീസ് നിലപാട് അറിയിച്ചത്. ഓൺലൈൻ പ്രതികരണ പരിപാടി നിർത്തിയതായും കൂടുതൽ നവീനമായ ബോധവത്കരണ പരിപാടി ആരംഭിക്കുമെന്നും കേരള പോലീസ് സോഷ്യൽ മീഡിയ ടീം അറിയിച്ചു

സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന ടിക് ടോക്ക് ഉൾപ്പെടെയുള്ള വീഡിയോകളെ റോസ്‌റ്റ് ചെയ്യുക എന്ന ലക്ഷ്യത്തോടെ പിസി കുട്ടൻപിള്ള സ്‌പീക്കിങ് എന്ന പേരിൽ കേരള പൊലീസിന്റെ ഓഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയും യൂട്യൂബിലൂടെയുമാണ് വിഡിയോ പുറത്തിറങ്ങിയത്. നർമ രൂപത്തിൽ പ്രതികരിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ ആദ്യ വീഡിയോ തന്നെ വിവാദത്തിലായി. പരിപാടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ശക്തമായ എതിർപ്പാണ് ഉണ്ടായത്. കലുങ്കിലിരുന്നു വഴിയേ പോകുന്നവരെ കമന്റ് ചെയ്യുന്നവരുടെ പണിയല്ല പോലീസിന്റേത് എന്ന് കുട്ടൻപിള്ളയുടെ സൃഷ്ടാക്കൾക്ക് ആരെങ്കിലും പറഞ്ഞുകൊടുക്കണം, നിയമവിരുദ്ധമായ പ്രവൃത്തി ചെയ്യുന്നവരെ നിയമനടപടിക്കു വിധേയമാക്കുക എന്ന പണിയാണ് പോലീസിന്റേത് എന്നീ കമന്റുകൾ ശ്രദ്ധേയമായിരുന്നു. ഇതിന് പിന്നാലെയാണ് ‘പിസി കുട്ടൻപിള്ള’ അവസാനിപ്പിക്കാൻ കേരള പോലീസ് സോഷ്യൽ മീഡിയ ടീം തീരുമാനിച്ചത്.