അന്തരിച്ച സിപിഎം നേതാവ് പി.കെ കുഞ്ഞനന്തന്റെ സംസ്‌കാരം ഇന്ന് കണ്ണൂരില്‍

സിപിഎം പാനൂര് ഏരിയകമ്മിറ്റി അംഗമായിരുന്ന പി.കെ.കുഞ്ഞനന്തന്റെ സംസ്കാരം ഇന്ന് നടക്കും. കണ്ണൂരിലാണ് പി.കെ കുഞ്ഞനന്തന്റെ സംസ്കാരം നടക്കുന്നത്. ടിപി വധക്കേസില് ശിക്ഷിക്കപ്പെട്ട പി കെ കുഞ്ഞനന്തന് കഴിഞ്ഞ രണ്ടു വര്ഷത്തോളമായി തിരുവനന്തപുരം മെഡിക്കല് കോളേജിൽ ചികിത്സയിലായിരുന്നു. ആന്തരിക അവയങ്ങളില് അണുബാധ കൂടിയതോടെ ഞായറാഴ്ചയാണ് ഐസിയുവിലേക്ക് മാറ്റിയത്. രാത്രി 9.30ഓടെയായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് നിന്ന് പാനൂരിലേക്ക് എത്തിച്ച മൃതദേഹം രാവിലെ 8 മണി മുതല് 9 മണി വരെ സിപിഐ ഏരിയ കമ്മിറ്റി ഓഫീസിലും 9.30 മുതല് 11 …
 

സിപിഎം പാനൂര്‍ ഏരിയകമ്മിറ്റി അംഗമായിരുന്ന പി.കെ.കുഞ്ഞനന്തന്റെ സംസ്‌കാരം ഇന്ന് നടക്കും.

കണ്ണൂരിലാണ് പി.കെ കുഞ്ഞനന്തന്റെ സംസ്‌കാരം നടക്കുന്നത്. ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പി കെ കുഞ്ഞനന്തന്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ ചികിത്സയിലായിരുന്നു. ആന്തരിക അവയങ്ങളില്‍ അണുബാധ കൂടിയതോടെ ഞായറാഴ്ചയാണ് ഐസിയുവിലേക്ക് മാറ്റിയത്. രാത്രി 9.30ഓടെയായിരുന്നു അന്ത്യം.

തിരുവനന്തപുരത്ത് നിന്ന് പാനൂരിലേക്ക് എത്തിച്ച മൃതദേഹം രാവിലെ 8 മണി മുതല്‍ 9 മണി വരെ സിപിഐ ഏരിയ കമ്മിറ്റി ഓഫീസിലും 9.30 മുതല്‍ 11 വരെ പാറാട് ടൗണിലും പൊതുദര്‍ശനത്തിന് വയ്ക്കും. 12 മണിക്ക് വീട്ടുവളപ്പിലാണ് സംസ്‌കാരം. ടി പി വധക്കേസില്‍ ജീവപര്യന്തം തടവില്‍ കഴിഞ്ഞിരുന്ന കുഞ്ഞനന്തന് ശിക്ഷം മൂന്ന് മാസത്തെക്ക് മരവിപ്പിച്ചാണ് വിദഗ്ദ്ധ ചികിത്സക്കായി ജാമ്യം നല്‍കിയത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കുഞ്ഞനന്തനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിച്ചിരുന്നു. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഎം നേതാക്കളും കുഞ്ഞനന്തന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ടിപി കേസിലെ പതിമൂന്നാം പ്രതിയാണ് പികെ കുഞ്ഞനന്തന്‍. 2014 ജനുവരി 24 നാണ് ഗൂഢാലോചന കേസില്‍ പി കെ കുഞ്ഞനന്തനെ വിചാരണ കോടതി ജീവപര്യന്തം തടവിനും 1ലക്ഷം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്.