കണ്ണൂരിൽ കൊലവിളി മുദ്രാവാക്യവുമായി ബിജെപി

കണ്ണൂർ: കണ്ണപുരത്ത് പ്രതിഷേധ ധർണക്കിടെ ബിജെപി പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യം. സിപിഐഎം നേതാക്കളെ വീട്ടിൽ കയറി വെട്ടുമെന്നാണ് ധർണക്കിടെ മുദ്രാവാക്യം മുഴങ്ങിയത്. വെട്ടിയരിഞ്ഞ് കാട്ടിൽ തള്ളുമെന്നും മുദ്രാവാക്യം വിളിക്കുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കണ്ണപുരം പൊലീസ് സ്റ്റേഷന് മുന്നിൽ ഇന്ന് രാവിലെ നടത്തിയ പ്രതിഷേധ ധർണക്കിടെയായിരുന്നു കൊലവിളി മുദ്രാവാക്യം. ‘അക്രമത്തിനു കോപ്പു കൂട്ടും, കുട്ടി സഖാക്കളെ വിലക്കിയില്ലെങ്കിൽ വീട്ടിൽ കിടന്ന് ഉറങ്ങില്ല’ എന്നാണ് മുദ്രാവാക്യം. ജില്ലാ പഞ്ചായത്ത് അംഗവും സിപിഐഎം നേതാവുമായ ഷാജറിനെതിരെയും മുദ്രാവാക്യം …
 

കണ്ണൂർ: കണ്ണപുരത്ത് പ്രതിഷേധ ധർണക്കിടെ ബിജെപി പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യം. സിപിഐഎം നേതാക്കളെ വീട്ടിൽ കയറി വെട്ടുമെന്നാണ് ധർണക്കിടെ മുദ്രാവാക്യം മുഴങ്ങിയത്. വെട്ടിയരിഞ്ഞ് കാട്ടിൽ തള്ളുമെന്നും മുദ്രാവാക്യം വിളിക്കുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കണ്ണപുരം പൊലീസ് സ്റ്റേഷന് മുന്നിൽ ഇന്ന് രാവിലെ നടത്തിയ പ്രതിഷേധ ധർണക്കിടെയായിരുന്നു കൊലവിളി മുദ്രാവാക്യം. ‘അക്രമത്തിനു കോപ്പു കൂട്ടും, കുട്ടി സഖാക്കളെ വിലക്കിയില്ലെങ്കിൽ വീട്ടിൽ കിടന്ന് ഉറങ്ങില്ല’ എന്നാണ് മുദ്രാവാക്യം. ജില്ലാ പഞ്ചായത്ത് അംഗവും സിപിഐഎം നേതാവുമായ ഷാജറിനെതിരെയും മുദ്രാവാക്യം മുഴങ്ങി. ഷാജറിനെ വെട്ടിയരിഞ്ഞ് കാട്ടിൽ തള്ളുമെന്നായിരുന്നു ഭീഷണി.

കണ്ണപുരത്ത് ബിജെപി പ്രവർത്തകരുടെ വീടുകൾക്കും വാഹനങ്ങൾക്കും നേരെ നിരന്തരമായി ആക്രമണം ഉണ്ടാകുന്നു എന്നും ഇതിൽ പൊലീസ് നടപടി എടുക്കുന്നില്ലെന്നും ആരോപിച്ചായിരുന്നു ധർണ. ബിജെപി ജില്ലാ പ്രസിഡണ്ട് എൻ ഹരിദാസാണ് പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തത്.

കഴിഞ്ഞ ദിവസം മലപ്പുറത്ത് ഡിവൈഎഫ്ഐ പ്രവർത്തകരും കൊലവിളി മുദ്രാവാക്യം മുഴക്കിയിരുന്നു. കണ്ണൂരിൽ ഷുക്കൂറിനെ കൊന്നതു പോലെ കൊല്ലുമെന്നായിരുന്നു മുദ്രാവാക്യം. ഷുക്കൂരിനെ കൊന്ന അരിവാൾ അറബിക്കടലിൽ കളഞ്ഞിട്ടില്ലെന്നും അരിഞ്ഞു തള്ളുമെന്നും വിളിച്ചു കൊണ്ടായിരുന്നു ജാഥ. പതിനെട്ടാം തിയതി മലപ്പുറം നിലമ്പൂരിലെ മൂത്തേടം പഞ്ചായത്തിലുണ്ടായ പ്രാദേശിക രാഷ്ട്രീയ തർക്കമാണ് ഇത്തരത്തിൽ കൊലവിളി മുദ്രാവാക്യങ്ങൾ മുഴക്കിയ ജാഥയിലേക്ക് നയിച്ചത്. വാട്സപ്പ് ഗ്രൂപ്പുകളിൽ തുടങ്ങിയ തർക്കമാണ് തെരുവിലേക്ക് പടർന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുസ്ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ നേരത്തെ കണ്ണൂരിൽ കൊല്ലപ്പെട്ടിരുന്നു. ഇതു പോലെ കൊല്ലുമെന്നായിരുന്നു മുദ്രാവാക്യം.