ഇന്ന് ചെറിയ പെരുന്നാള്‍; കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വീടുകളില്‍ ആഘോഷം

പള്ളികളിലും മറ്റ് പൊതു ഇടങ്ങളിലും ഈദ് നമസ്കാരങ്ങള്ക്ക് പകരം വീടിനുള്ളിലെ പ്രാര്ത്ഥനകളില് വിശ്വാസികള് പങ്കുചേരും. തിരുവനന്തപുരം: ഇന്ന് ചെറിയ പെരുന്നാള്. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില് കടുത്ത നിയന്ത്രണങ്ങളിലാണ് വിശ്വാസികള് പെരുന്നാള് ആഘോഷിക്കുന്നത്. ഈദ് ഗാഹുകളും പൊതു പ്രാര്ത്ഥനകളും ഇല്ലാത്തതിനാല് വീടുകളില് ഒതുങ്ങിയുള്ള ആഘോഷങ്ങളാണ് നടക്കുക. ഒരുമാസത്തെ വ്രതശുദ്ധിയുടെ നിറവിലാണ് വിശ്വാസികള് കോവിഡ് മഹാമാരിക്കൊപ്പം ഇത്തവണയും ചെറിയ പെരുന്നാള് ആഘോഷിക്കുന്നത്. പള്ളികളിലും മറ്റ് പൊതു ഇടങ്ങളിലും ഈദ് നമസ്കാരങ്ങള്ക്ക് പകരം വീടിനുള്ളിലെ പ്രാര്ത്ഥനകളില് വിശ്വാസികള് പങ്കുചേരും. ബന്ധുവീടുകളിലെ സന്ദര്ശനം …
 

പള്ളികളിലും മറ്റ് പൊതു ഇടങ്ങളിലും ഈദ് നമസ്‌കാരങ്ങള്‍ക്ക് പകരം വീടിനുള്ളിലെ പ്രാര്‍ത്ഥനകളില്‍ വിശ്വാസികള്‍ പങ്കുചേരും.

തിരുവനന്തപുരം: ഇന്ന് ചെറിയ പെരുന്നാള്‍. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളിലാണ് വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കുന്നത്. ഈദ് ഗാഹുകളും പൊതു പ്രാര്‍ത്ഥനകളും ഇല്ലാത്തതിനാല്‍ വീടുകളില്‍ ഒതുങ്ങിയുള്ള ആഘോഷങ്ങളാണ് നടക്കുക.

ഒരുമാസത്തെ വ്രതശുദ്ധിയുടെ നിറവിലാണ് വിശ്വാസികള്‍ കോവിഡ് മഹാമാരിക്കൊപ്പം ഇത്തവണയും ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. പള്ളികളിലും മറ്റ് പൊതു ഇടങ്ങളിലും ഈദ് നമസ്‌കാരങ്ങള്‍ക്ക് പകരം വീടിനുള്ളിലെ പ്രാര്‍ത്ഥനകളില്‍ വിശ്വാസികള്‍ പങ്കുചേരും. ബന്ധുവീടുകളിലെ സന്ദര്‍ശനം ഉള്‍പ്പെടെ പാടില്ലെന്ന കര്‍ശന നിര്‍ദേശമാണ് സര്‍ക്കാരില്‍ നിന്നും മത പണ്ഡിതരില്‍ നിന്നും വിശ്വാസികള്‍ക്ക് ലഭിച്ചത്.

കഴിഞ്ഞ തവണ ചെറിയ പെരുന്നാളിന്റെ നേരത്ത് ചെറിയ ഇളവുകള്‍ ലഭിച്ചെങ്കിലും ഈ വര്‍ഷം കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തില്‍ ഒട്ടും നിയന്ത്രണങ്ങള്‍ക്ക് ഇളവില്ല. സ്വന്തം ആരോഗ്യത്തിലുപരി സമൂഹത്തിലെ ഓരോ മനുഷ്യനും വേണ്ടിയായിരിക്കും ഈ പെരുന്നാളിലെ പ്രാര്‍ത്ഥന.