ധോണിയുടെ വിരമിക്കൽ, രൂക്ഷമായ പ്രതികരണവുമായി ഭാര്യ സാക്ഷി !

എംഎസ് ധോണി ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആയിരിക്കുമ്പോൾ ഇന്ത്യയ്ക്കുവേണ്ടി ഐസിസി കിരീടങ്ങളെല്ലാം നേടിക്കൊടുത്ത അപൂർവ്വ റെക്കോഡിനു ഉടമയാണ്. അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില് നിന്നും വിരമിക്കുമെന്നുള്ള അഭ്യൂഹം ഉയരാന് തുടങ്ങിയിട്ട് വർഷങ്ങളായി. 2019 ഏകദിന ലോകകപ്പ് സെമി ഫൈനലില് ന്യൂസിലന്ഡിനോട് തോറ്റ ശേഷം ധോണി ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. ഇപ്പോഴിതാ ധോണിയുടെ വിരമിക്കലിനെക്കുറിച്ച് അഭ്യൂഹം പടര്ത്തിയവര്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് താരത്തിന്റെ ഭാര്യ സാക്ഷി. കഴിഞ്ഞദിവസം വൈകുന്നേരം മുതല് ധോണിയുടെവിരമിക്കലിനെക്കുറിച്ച് ട്വിറ്ററില് ആരാധകര് ചര്ച്ച ചെയ്യാന് തുടങ്ങിയത് സാക്ഷിയെ ചൊടിപ്പിച്ചു. ലോക്ക് ഡൗണിനെ …
 

എംഎസ് ധോണി ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആയിരിക്കുമ്പോൾ ഇന്ത്യയ്ക്കുവേണ്ടി ഐസിസി കിരീടങ്ങളെല്ലാം നേടിക്കൊടുത്ത അപൂർവ്വ റെക്കോഡിനു ഉടമയാണ്. അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്നുള്ള അഭ്യൂഹം ഉയരാന്‍ തുടങ്ങിയിട്ട് വർഷങ്ങളായി. 2019 ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോട് തോറ്റ ശേഷം ധോണി ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല.

ഇപ്പോഴിതാ ധോണിയുടെ വിരമിക്കലിനെക്കുറിച്ച് അഭ്യൂഹം പടര്‍ത്തിയവര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് താരത്തിന്റെ ഭാര്യ സാക്ഷി. കഴിഞ്ഞദിവസം വൈകുന്നേരം മുതല്‍ ധോണിയുടെവിരമിക്കലിനെക്കുറിച്ച് ട്വിറ്ററില്‍ ആരാധകര്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത് സാക്ഷിയെ ചൊടിപ്പിച്ചു. ലോക്ക് ഡൗണിനെ തുടര്‍ന്ന് ജനങ്ങളുടെ മാനസികനില തകരാറിലാണെന്നത് തനിക്ക് മനസിലാകുമെന്ന് സാക്ഷി ട്വീറ്റ് ചെയ്യുകയും ചെയ്തു.

പ്രതികരണം നടത്തിയ ട്വീറ്റ് പുറത്തുവന്നതിന് മിനിറ്റുകള്‍ക്കുശേഷം സാക്ഷി അത് ഡിലീറ്റ് ചെയ്യുകയായിരുന്നു. സാക്ഷിയുടെ പ്രതികരണം ട്വിറ്ററില്‍ ആരാധകര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസത്തിനും ഇടയാക്കിയിട്ടുണ്ട്. ഐപിഎല്‍ 13 സീസണ്‍ നീണ്ടുപോകുന്നതാണ് ധോണിയെക്കുറിച്ച് വീണ്ടും അഭ്യൂഹങ്ങള്‍ പരക്കാന്‍ ഇടയാക്കിയത്. ഒക്ടോബര്‍ സെപ്റ്റംബർ മാസങ്ങളില്‍ ഐപിഎല്‍ നടത്തിയേക്കുമെന്നാണ് സൂചന.

ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കേണ്ടുന്ന ടി20 ലോകകപ്പ് മാറ്റിവെക്കാന്‍ ഐസിസി ആലോചിക്കുന്നുണ്ട്. അങ്ങിനെവന്നാല്‍ ലോകകപ്പ് ഷെഡ്യൂളില്‍ ഐപിഎല്‍ നടത്താന്‍ കഴിയും. അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുമുണ്ട്. ഐപിഎല്‍ റദ്ദാക്കിയാല്‍ ധോണിയുടെ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് ഏറെക്കുറെ അവസാനിക്കും. അതേസമയം, ഐപിഎല്ലില്‍ ധോണി സജീവമായാലും ഇന്ത്യയ്ക്കുവേണ്ടി ഇനിയും താരം കളിക്കുമെന്ന് കരുതിന്നില്ലെന്നാണ് മുന്‍ കളിക്കാരുടെ അഭിപ്രായം. ക്യാപ്റ്റനായിരിക്കുമ്പോള്‍ ഇന്ത്യയ്ക്കുവേണ്ടി ഐസിസി കിരീടങ്ങളെല്ലാം നേടിക്കൊടുക്കാന്‍ ധോണിക്ക് കഴിഞ്ഞിട്ടുണ്ട്. ധോണിക്ക് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ടീം ഇന്ത്യ.