ഇത്തരത്തിലൊരു യാത്രയയപ്പ് വേണ്ടി വരുമെന്ന് കരുതിയില്ല; ചില്ലപ്പോള്‍ പകുതി വഴിയില്‍ പ്രസംഗം നിര്‍ത്തിയേക്കാം; വികാരഭരിതമായി മുഖ്യമന്ത്രിയുടെ അനുശോചനപ്രസംഗം

കണ്ണൂര്: കോടിയേരിയെ ഓര്ത്ത് വിതുമ്പി കണ്ഠമിടറി മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്. സംസ്കാര ചടങ്ങിന് ശേഷം നടന്ന അനുസ്മരണ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വികാരഭരിതമായ വാക്കുകള് എത്തിയത്. ഇത്തരത്തിലൊരു യാത്രയയപ്പ് വേണ്ടി വരുമെന്ന് സ്വപ്നത്തില് പോലും കരുതിയില്ല. അതിനാല് തന്നെ വാക്കുകള് മുറിഞ്ഞേക്കാം. എപ്പോള് പ്രസംഗം നിര്ത്തിപ്പോകുമെന്ന് എനിക്ക് തന്നെ നിശ്ചമില്ലെന്നും അദ്ദേഹം പറഞ്ഞു. കോടിയേരിക്ക് രോഗമാണെന്ന് അറിഞ്ഞത് മുതല് കേരളത്തിന് അകത്തും പുറത്തും ഇന്ത്യക്ക് അകത്തും പുറത്തും നിരവധി ഡോക്ടര്മാര് അദ്ദേഹത്തെ പരിചരിച്ചു. അവരുടെ കഴിവിന്റെ …
 

കണ്ണൂര്‍: കോടിയേരിയെ ഓര്‍ത്ത് വിതുമ്പി കണ്ഠമിടറി മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍. സംസ്‌കാര ചടങ്ങിന് ശേഷം നടന്ന അനുസ്മരണ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വികാരഭരിതമായ വാക്കുകള്‍ എത്തിയത്. ഇത്തരത്തിലൊരു യാത്രയയപ്പ് വേണ്ടി വരുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ല.

 

അതിനാല്‍ തന്നെ വാക്കുകള്‍ മുറിഞ്ഞേക്കാം. എപ്പോള്‍ പ്രസംഗം നിര്‍ത്തിപ്പോകുമെന്ന് എനിക്ക് തന്നെ നിശ്ചമില്ലെന്നും അദ്ദേഹം പറഞ്ഞു. കോടിയേരിക്ക് രോഗമാണെന്ന് അറിഞ്ഞത് മുതല്‍ കേരളത്തിന് അകത്തും പുറത്തും ഇന്ത്യക്ക് അകത്തും പുറത്തും നിരവധി ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിചരിച്ചു. അവരുടെ കഴിവിന്റെ പരമാവധി അവര്‍ ശ്രമിച്ചു. അവര്‍ക്കെല്ലാം പാര്‍ട്ടിക്ക് വേണ്ടി കൃതജ്ഞത രേഖപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അപ്പോളോ ആശുപത്രിയില്‍ എത്തിയപ്പോള്‍ അവിടെയും വലിയ തോതിലുള്ള ശ്രദ്ധയും പരിചരണവും ലഭിച്ചു. പക്ഷേ ിലകാര്യങ്ങള്‍ നമ്മുടെ നിയന്ത്രണങ്ങള്‍ക്ക് അപ്പുറമായിരുന്നു. ശരീരത്തിന്റെ അവസ്ഥ അപകടകരമനായ നിലയിലാണ് എന്നാണ് പിന്നീട് തിരിച്ചറിഞ്ഞത്. അപ്പോളോ ആശുപത്രിയിലെ എല്ലാ ഡോക്ടര്‍മാരോടും അദ്ദേഹം കൃതജ്ഞത രേഖപ്പെടുത്തി. പ്രസംഗത്തിനിടയില്‍ കണ്ഠമിടറിയതോടെ പകുതി വഴിയില്‍ പ്രസംഗം നിര്‍ത്തിയാണ്

അണികളുടെ നെഞ്ചുപൊട്ടുന്ന മുദ്രാവാക്യം വിളിക്കിടെയായിരുന്നു പ്രിയ നേതാവിന്റെ അന്ത്യയാത്ര.ധീരനേതാക്കളുറങ്ങുന്ന സ്മൃതികുടീരത്തിന് സമീപമൊരുക്കിയ ചിതയില്‍ ഇനി കോടിയേരി ബാലകൃഷ്ണന്‍ അന്ത്യവിശ്രമം കൊള്ളുന്നത്. ഇനി കോടിയേരി ഒരു ജ്വലിക്കുന്ന സ്മരണയായി മാറും. തിങ്കളാഴ്ച മൂന്നരയോടെ മണിയോടെയായിരുന്നു കണ്ണൂരെ പയ്യാമ്പലത്ത് പൂര്‍ണ സംസ്ഥാന ബഹുമതികളോടെ സംസ്‌കാരചടങ്ങുകള്‍ ആരംഭിച്ചത്. ഇ.കെ. നായനാര്‍, ചടയന്‍ ഗോവിന്ദന്‍ എന്നിവരുടെ സ്മൃതികുടീരത്തോടു ചേര്‍ന്നാണ് കോടിയേരി ബാലകൃഷ്ണന് ചിതയൊരുക്കിയത്. സംസ്‌കാര ചടങ്ങുകള്‍ക്ക് സാക്ഷിയായി പ്രിയപത്‌നി വിനോദിനിയും മക്കള്‍ ബിനിഷ്, ബിനോയ് കോടിയേരിയും മറ്റ കുടുബാംഗങ്ങളും പയ്യാമ്പലത്തുണ്ടായിരുന്നു