അമേരിക്കയിൽ ഇന്ത്യൻ എംബസിക്ക് മുന്നിലെ ഗാന്ധി പ്രതിമ നശിപ്പിച്ചു; പ്രക്ഷോഭത്തിന്റെ സ്വഭാവം മാറുന്നു

വാഷിങ്ടൺ: അമേരിക്കയിൽ ജോർജ് ഫ്ളോയിഡിന്റെ മരണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രക്ഷോഭത്തിന്റെ സ്വഭാവം മാറുന്നു. വാഷിങ്ടൺ ഡിസിയിലെ ഇന്ത്യൻ എംബസിക്ക് പുറത്തുള്ള മഹാത്മാഗാന്ധി പ്രതിമയ്ക്ക് നേരെയും ആക്രമണം ഉണ്ടായി. സംഭവത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് പാർക്ക് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിഷേധം അക്രമസംഭവങ്ങളിലേക്ക് തിരിഞ്ഞതിനു പിന്നാലെ കലാപം അടിച്ചമര്ത്തുമെന്ന് അമേരിക്കന് പ്രസിഡന്റ് ട്രംപ് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം പ്രതിഷേധക്കാര് വൈറ്റ് ഹൗസിന് മുന്നിലെത്തി അക്രമാസക്തമായ നിലയില് പ്രതിഷേധങ്ങള് നടത്തിയിരുന്നു. പോലീസ് കണ്ണീര്വാതകവും മറ്റും പ്രയോഗിച്ചാണ് ഈ അക്രമത്തെ അടിച്ചമര്ത്തിയത്. പ്രതിഷേധക്കാര് …
 

വാഷിങ്ടൺ: അമേരിക്കയിൽ ജോർജ് ഫ്ളോയിഡിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രക്ഷോഭത്തിന്റെ സ്വഭാവം മാറുന്നു. വാഷിങ്ടൺ ഡിസിയിലെ ഇന്ത്യൻ എംബസിക്ക് പുറത്തുള്ള മഹാത്മാഗാന്ധി പ്രതിമയ്ക്ക് നേരെയും ആക്രമണം ഉണ്ടായി. സംഭവത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് പാർക്ക് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രതിഷേധം അക്രമസംഭവങ്ങളിലേക്ക് തിരിഞ്ഞതിനു പിന്നാലെ കലാപം അടിച്ചമര്‍ത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ വൈറ്റ് ഹൗസിന് മുന്നിലെത്തി അക്രമാസക്തമായ നിലയില്‍ പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. പോലീസ് കണ്ണീര്‍വാതകവും മറ്റും പ്രയോഗിച്ചാണ് ഈ അക്രമത്തെ അടിച്ചമര്‍ത്തിയത്. പ്രതിഷേധക്കാര്‍ വൈറ്റ് ഹൗസിന് സമീപമുണ്ടായിരുന്ന നിരവധി കെട്ടിടങ്ങളും സ്മാരകങ്ങളും തകര്‍ത്തിരുന്നു. തുടര്‍ന്ന് കടുത്ത സുരക്ഷാ നടപടികളാണ് ഏര്‍പ്പെടുത്തിയത്.

ജോർജ് ഫ്ളോയിയിഡിന്‍റെ കൊലപാതകത്തിന് പിന്നാലെ അമേരിക്കൻ നഗരങ്ങളിൽ ശക്തമായ പ്രതിഷേധം ആരംഭിച്ചിരുന്നു. ഇത് പലപ്പോഴും അക്രമങ്ങളിലേക്കും തിരിഞ്ഞു. ഇതിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഇന്ത്യൻ എംബസിക്ക് പുറത്ത് ഗാന്ധി പ്രതിമക്കെതിരെ നടന്ന അക്രമം. ജോർജ് ഫ്ളോയിഡിന് നീതി നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ടാണ് തെരുവുകൾതോറും പ്രക്ഷോഭങ്ങളും അനുശോചനങ്ങളും നടക്കുന്നത്.