ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎസിൽ ആയിരങ്ങൾ തെരുവിലിറങ്ങി

 

ഇറാനിൽ അതിദാരുണമായി കൊല്ലപ്പെട്ട മഹ്‌സ അമിനിയുടെ മരണത്തിൽ പ്രതിഷേധിച്ചാണ് ബെർലിനിലും യുഎസിലെ നാഷണൽ മാളിലും ആയിരക്കണക്കിന് പ്രകടനക്കാർ മാർച്ച്‌ നടത്തിയത്

ബെർലിൻ : ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎസിലെ ബെർലിനിൽ തെരുവിലിറങ്ങി ആയിരങ്ങൾ നിരത്തിലിറങ്ങി. ഇറാനിൽ അതിദാരുണമായി കൊല്ലപ്പെട്ട മഹ്‌സ അമിനിയുടെ മരണത്തിൽ പ്രതിഷേധിച്ചാണ് ബെർലിനിലും യുഎസിലെ നാഷണൽ മാളിലും ആയിരക്കണക്കിന് പ്രകടനക്കാർ മാർച്ച്‌ നടത്തിയത്.

ഏകദേശം 80,000 ആളുകളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. പ്രതിഷേധക്കാർ ഇറാന്റെ ദേശീയ പതാക വീശി, ‘സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം’ എന്നെഴുതിയ ബാനറുകൾ പ്രദർശിപ്പിച്ചു. 22 കാരിയായ അമിനി ഇറാന്റെ കുപ്രസിദ്ധമായ ‘സദാചാര’ പൊലീസ് കസ്റ്റഡിയിൽ ആയിരിക്കെ സെപ്റ്റംബർ 16 നാണ് മരിച്ചത്.