ഇന്ത്യയിലെ ചൈനീസ് ആപ്പുകളുടെ നിരോധനത്തില്‍ ആശങ്ക; ചൈന

ബീജിംഗ്: ടിക് ടോക്ക് ഉള്പ്പെടെ 59 ചൈനീസ് ആപ്പുകളുടെ ഇന്ത്യയിലെ നിരോധനത്തില് പ്രതികരണവുമായി ചൈന. ഇന്ത്യയുടെ നടപടിയില് കടുത്ത ഉത്കണ്ഠയുണ്ടെന്നും സാഹചര്യം പരിശോധിച്ച് വരികയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയന് പറഞ്ഞു. ചൈനീസ് ബിസിനസുകള് പിന്തുണയ്ക്കേണ്ട ഉത്തരവാദിത്തം ഇന്ത്യയ്ക്ക് ഉണ്ടെന്നും ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി. Also Read: ടിക് ടോക് ഒരു തുടക്കം മാത്രം; 12 ഓളം ചൈനീസ് ഉത്പ്പന്നങ്ങളുടെ ഇറക്കുമതിക്കും നിയന്ത്രണം വരുന്നു ! ഇന്ത്യ-ചൈന അതിര്ത്തി സംഘര്ഷത്തിന്റെ പശ്ചാത്തലത്തില് രാജ്യ സുരക്ഷയെ …
 

ബീജിംഗ്: ടിക് ടോക്ക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകളുടെ ഇന്ത്യയിലെ നിരോധനത്തില്‍ പ്രതികരണവുമായി ചൈന. ഇന്ത്യയുടെ നടപടിയില്‍ കടുത്ത ഉത്കണ്ഠയുണ്ടെന്നും സാഹചര്യം പരിശോധിച്ച് വരികയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയന്‍ പറഞ്ഞു. ചൈനീസ് ബിസിനസുകള്‍ പിന്തുണയ്ക്കേണ്ട ഉത്തരവാദിത്തം ഇന്ത്യയ്ക്ക് ഉണ്ടെന്നും ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി.

Also Read: ടിക് ടോക് ഒരു തുടക്കം മാത്രം; 12 ഓളം ചൈനീസ് ഉത്പ്പന്നങ്ങളുടെ ഇറക്കുമതിക്കും നിയന്ത്രണം വരുന്നു !

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യ സുരക്ഷയെ മുന്‍ നിര്‍ത്തിയാണ് ഇന്ത്യ 59 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ജനപ്രിയ ആപ്പുകളായ ടിക് ടോക്ക്,ഹലോ,വീ ചാറ്റ്,യുസി ബ്രൌസ്സര്‍ എന്നിവയടക്കമുള്ള 59 ചൈനീസ് ആപ്പുകളാണ് നിരോധിച്ചത്. ഉപഭോക്താവിന്റെ ഡാറ്റാ ചോര്‍ത്തല്‍ അടക്കം ഈ ആപ്പുകള്‍ക്കെതിരെ സംശയിക്കുന്നതിനാലാണ് സര്‍ക്കാര്‍ നടപടി.

Also Read: ചൈനീസ് ആപ്പുകൾക്ക് പണികിട്ടി തുടങ്ങി; ടിക് ടോക്ക് പ്ലേ സ്റ്റോറിൽ നിന്ന് നീക്കംചെയ്തു

അതേസമയം ഉപയോക്താക്കളുടെ വിവരങ്ങള്‍ തങ്ങള്‍ ചൈനീസ് സര്‍ക്കാരിന് നല്‍കുന്നില്ലെന്ന് ടിക് ടോക്ക് വ്യക്തമാക്കി. അതിർത്തിയിലെ സംഘർഷത്തെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായ സാഹചര്യത്തിലാണ് ഇന്ത്യ 59 ചൈനീസ് ആപ്പുകൾക്ക് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

Also Read: ടിക് ടോക്കിന് വിട !