ഇന്ത്യ– ചൈന സംഘർഷം; 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു?

അതിർത്തിയിൽ ഇന്ത്യ– ചൈന സംഘർഷത്തിൽ കൂടുതൽ സൈനികർ വീരമൃത്യു വരിച്ചതായി റിപ്പോർട്ട്. 20 ഇന്ത്യൻ സൈനികർ മരിച്ചെന്നാണ് റിപ്പോർട്ട്. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് റിപ്പോർട്ട് ചെയ്തത്. കിഴക്കന് ലഡാക്കിലെ ഗാൽവൻ താഴ്വരയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പരുക്കേറ്റവരുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. 43 ചൈനീസ് സൈനികർ കൊല്ലപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്തതായും റിപ്പോർട്ടുണ്ട്. കിഴക്കന് ലഡാക്കിലെ ഗല്വാന് താഴ്വരയില് ഇന്നലെ രാത്രിയുണ്ടായ ഇന്ത്യ-ചൈന സംഘര്ഷത്തില് മരണസംഖ്യ ഇനിയും ഉയര്ന്നേക്കാം എന്നും കേന്ദ്രസര്ക്കാര് വൃത്തങ്ങളെ …
 

അതിർത്തിയിൽ ഇന്ത്യ– ചൈന സംഘർഷത്തിൽ കൂടുതൽ സൈനികർ വീരമൃത്യു വരിച്ചതായി റിപ്പോർട്ട്. 20 ഇന്ത്യൻ സൈനികർ മരിച്ചെന്നാണ് റിപ്പോർട്ട്. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് റിപ്പോർട്ട് ചെയ്തത്. കിഴക്കന്‌‍ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പരുക്കേറ്റവരുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

43 ചൈനീസ് സൈനികർ കൊല്ലപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്തതായും റിപ്പോർട്ടുണ്ട്.

കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ഇന്നലെ രാത്രിയുണ്ടായ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം എന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒരു കേണലടക്കം മൂന്ന് പേരാണ് കൊലപ്പെട്ടത് എന്നായിരുന്നു ആദ്യം പുറത്തു വന്ന വാര്‍ത്ത. എന്നാല്‍ നിരവധി ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് ഇപ്പോള്‍ വ്യക്തമാവുന്നത്. ചൈനീസ് പക്ഷത്തും കനത്ത ആള്‍നാശം സംഭവിച്ചു എന്നാണ് സൈന്യം നല്‍കുന്ന സൂചന. ചൈനയുടെ ഭാഗത്ത് കൊല്ലപ്പെട്ടതും പരിക്കേറ്റതും അടക്കം 43 പേരാണെന്ന് എഎന്‍ഐ ട്വീറ്റ് ചെയ്തു.

ഏത് അടിയന്തര സാഹചര്യവും നേരിടാൻ വ്യോമ താവളങ്ങളിൽ യുദ്ധവിമാനങ്ങൾ സജ്ജമാണ്. കൂടുതൽ സേനാംഗങ്ങളെയും ടാങ്ക് അടക്കമുള്ള സേനാ സന്നാഹങ്ങളെയും അതിർത്തി മേഖലകളിലേക്കെത്തിക്കുന്നതിനുള്ള ചരക്കു വിമാനങ്ങളും താവളങ്ങളിൽ തയ്യാറാണ്