ചൈനീസ് ഉത്പന്നങ്ങൾ നിയന്ത്രിയ്ക്കാൻ ഒരുങ്ങി സർക്കാർ

ചൈനയുടെ ഉത്പന്നങ്ങൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടു വരാൻ ഒരുങ്ങി സര്ക്കാര്. ഇന്ത്യൻ വിപണിയിലെ ചൈനീസ് കമ്പനികളുടെ പ്രാതിനിധ്യം കുറയ്ക്കും. വില കുറഞ്ഞ ഉത്പന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് ഉൾപ്പെടെ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടു വന്നേക്കും. ചൈനയുമായുള്ള വാണിജ്യ കരാറുകൾക്കും കൂടുതൽ നിയന്ത്രണങ്ങൾ വരും. ചൈനയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് ഇറക്കുമതിത്തീരുവ കൂട്ടുന്ന നടപടികളും സർക്കാരിന്റെ പരിഗണനയിലുണ്ട്. 300-ഓളം ഉത്പന്നങ്ങളുടെ തീരുവ ഉയർത്തിയേക്കും എന്നാണ് സൂചന. ഇന്ത്യയിലെ മിക്ക കമ്പനികളും ബിസിനസുകൾക്കായി ചൈനയെ ആണ് ആശ്രയിക്കുന്നത്. അസംസ്കൃത വസ്തുക്കൾ ഇറക്കുമതി …
 

ചൈനയുടെ ഉത്പന്നങ്ങൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടു വരാൻ ഒരുങ്ങി സര്‍ക്കാര്‍. ഇന്ത്യൻ വിപണിയിലെ ചൈനീസ് കമ്പനികളുടെ പ്രാതിനിധ്യം കുറയ്ക്കും. വില കുറഞ്ഞ ഉത്പന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് ഉൾപ്പെടെ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടു വന്നേക്കും. ചൈനയുമായുള്ള വാണിജ്യ കരാറുകൾക്കും കൂടുതൽ നിയന്ത്രണങ്ങൾ വരും.

ചൈനയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് ഇറക്കുമതിത്തീരുവ കൂട്ടുന്ന നടപടികളും സർക്കാരിന്റെ പരിഗണനയിലുണ്ട്. 300-ഓളം ഉത്പന്നങ്ങളുടെ തീരുവ ഉയർത്തിയേക്കും എന്നാണ് സൂചന. ഇന്ത്യയിലെ മിക്ക കമ്പനികളും ബിസിനസുകൾക്കായി ചൈനയെ ആണ് ആശ്രയിക്കുന്നത്. അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിനും ചൈന തന്നെയാണ് ആശ്രയം.

ഇലക്ട്രോണിക് ഉത്പന്നങ്ങൾ, എഫ്എംസിജി ഉത്പന്നങ്ങൾ എന്നിവയെല്ലാം ചൈനയിൽ നിന്നാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ലതർ, ഓട്ടോ കോംപോണൻറുകൾ എന്നിവയും വൻ തോതിൽ ചൈനയിൽ നിന്ന് എത്തുന്നുണ്ട്. വില കുറഞ്ഞ ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതിയ്ക്ക് തടയിടാൻ കൂടുതൽ സർക്കാർ ഇടപെടൽ വരും ദിവസങ്ങളിൽ ഉണ്ടായേക്കും എന്ന് ഔദ്യേഗിക വൃത്തങ്ങൾ സൂചിപ്പിയ്ക്കുന്നു.

ചൈനീസ് ഉത്പന്നങ്ങളുടെ പരസ്യങ്ങളിൽ അഭിനയിക്കരുതെന്ന് സെലിബ്രിറ്റികളോട് ഇന്ത്യയിലെ വ്യാപാര സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. വിപണിയിലെ 3000ത്തോളം ചൈനീസ് ഉത്പന്നങ്ങൾക്ക് പകരം ഉപയോഗിയ്ക്കാവുന്ന ഇന്ത്യൻ ഉത്പന്നങ്ങളുടെ പട്ടികയും വ്യാപാരികൾക്ക് കൈമാറിയിട്ടുണ്ട്. ചൈനയെ ആശ്രയിക്കാതെ വാണിജ്യ രംഗത്ത് കൂടുതൽ സ്വയം പര്യാപ്തത കൈവരിയ്ക്കുകയാണ് ലക്ഷ്യം.