ഇന്ത്യക്കാരുടെ വീസ നടപടികള്‍ വേഗത്തിലാക്കും; അമേരിക്ക

 

ന്യൂഡല്‍ഹി: ഇന്ത്യക്കാരുടെ വീസ നടപടികള്‍ വേഗത്തിലാക്കുമെന്ന് അമേരിക്ക. ശനിയാഴ്ചകളിലും വീസക്കായി അപേക്ഷിക്കുന്നവര്‍ക്ക് പ്രത്യേക അഭിമുഖം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ദില്ലിയിലെ അമേരിക്കന്‍ എംബസിയിലും മുംബെ, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ് കോണ്‍സലേറ്റുകളിലും പ്രത്യേകം തെരഞ്ഞെടുത്ത ശനിയാഴ്ചകളിലും അഭിമുഖം നടത്തും. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് ഉള്ള വീസ നടപടികള്‍ക്ക് വലിയ കാലതാമസം നേരിടുന്ന സാഹചര്യത്തിലാണ് നടപടി. അതോടൊപ്പം കോണ്‍സുലര്‍ സ്റ്റാഫിന്റെ എണ്ണം കൂട്ടാനും തീരുമാനിച്ചു.