മണിപ്പൂരിൽ കലാപം രൂക്ഷമാകുന്നു; വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു

 

മണിപ്പൂർ : മണിപ്പൂരിൽ വീണ്ടും കലാപം രൂക്ഷമാകുന്നു. രണ്ടു ദിവസത്തെ വെടിവെപ്പിൽ എട്ട് പേരാണ് കൊല്ലപ്പെട്ടത്. സംസ്ഥാനത്തെ സാഹചര്യം പ്രവചനാതീതമാണെന്നും ചരിത്രത്തിൽ ഇത്തരമൊരു സാഹചര്യം നേരിടേണ്ടി വന്നിട്ടില്ലെന്നും അസം റൈഫിൾസ് മേധാവി ലെഫ്. കെർണൽ പി.സി നായർ പറഞ്ഞു.

വിഷ്ണുപൂർ, ചുരാചന്ദ്പൂർ എന്നിവിടങ്ങളിൽ സ്ഥിതി അൽപ്പം അതീവ സങ്കീർണമാണ്. കുക്കി , മേതി അതിർത്തി മേഖലകളിൽ ആകട്ടേ ഏറ്റുമുട്ടൽ രൂക്ഷമാണ്. ചുരാചന്ദ്പൂരിൽ കുക്കി സംഘടനകൾ അനിശ്ചിതകാല ബന്ദിന് ആഹ്വാനം ചെയ്തു.

ഇരുവിഭാഗങ്ങളും വൻ തോതിൽ ആയുധങ്ങൾ ശേഖരിച്ചതും വെല്ലുവിളിയായി മാറിയിരിക്കുകയാണെന്നും  പി.സി നായർ പറഞ്ഞു. ഇതിനിടെ ഇംഫാല്‍ വെസ്റ്റ് തൗബുൾ ഉൾപ്പെടെയുള്ള ജില്ലകളിൽ വനമേഖലകളിൽ പോലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ പരിശോധനയിൽ വൻതോതിൽ ആയുധ ശേഖരങ്ങൾ കണ്ടെടുത്തു.