സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ട്രഷറി നിയന്ത്രണം കടുപ്പിച്ചു

 

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയതോടെ ആണ് ധനവകുപ്പ് ട്രഷറിയിൽ പിടിമുറുക്കിയത് നേരത്തെ 10 ലക്ഷം രൂപ വരെ ട്രഷറിയിൽ നിന്നും പിൻവലിക്കാൻ കഴിയുമായിരുന്നു അത് 5 ലക്ഷമായി ചുരുക്കി. അതേസമയം ശമ്പളം പെൻഷൻ മരുന്ന് എന്നിവയ്ക്ക് തുക പിൻവലിക്കുന്നതിൽ നിയന്ത്രണം ഇല്ല 8000 കോടി രൂപ കൂടി ഒരു രൂപ പലിശയ്ക്ക് കടമായി വേണമെന്ന് സംസ്ഥാന സർക്കാരിന്റെ ആവശ്യം കേന്ദ്രം തള്ളിയത്

എവിടെയാണ് പ്രതിസന്ധി ഇത്ര കടുത്തത് കൂടാതെ നേരത്തെ കേന്ദ്രത്തിൽ നിന്നും കടമെടുത്ത പൈസയുടെ തിരിച്ചട വിന്റെ സമയം കൂടി അടുത്തിരിക്കുകയാണ് ഇതും ധനവകുപ്പിന് കൂടുതൽ പ്രതിസന്ധിയിലാക്കും കഴിഞ്ഞവർഷം സംസ്ഥാന സർക്കാരിന്റെ തനതു വരുമാനം 32431 കോടി രൂപയായിരുന്നു അത് ഇപ്പോൾ 26254 കോടിയായി കുറഞ്ഞു

ഇന്ധനത്തിനും മദ്യത്തിനും സെസ് കൂട്ടിയിട്ടും സംസ്ഥാന സർക്കാറിന് സാമ്പത്തിക പുരോഗതി കൈവരിക്കാൻ ആയിട്ടില്ല കേന്ദ്രം നികുതി വിഹിതം കൂടി കുറച്ചതോടെ യാണ് സംസ്ഥാനം ട്രഷറി നിയന്ത്രണത്തിൽ എത്തിച്ചേർന്നത് പൊതുമരാമത്ത് കരാറുകാർക്ക്കൊടുക്കാനുള്ളത് പതിനാറായിരം കൂടി രൂപയാണ് ഈത്തുക ബാങ്കിൽ ഡിസ്കൗണ്ട് ചെയ്തിരിക്കുകയാണ് യഥാസമയം തുക നൽകിയില്ലെങ്കിൽ പലിശ നൽകേണ്ടി വരും നെല്ല്  സംഭരണംശമ്പള പരിഷ്കരണം പെൻഷൻ കുടിശ്ശിക എന്നിവയ്ക്കായി വേണ്ടത് 22000 കോടി രൂപയാണ് തൽക്കാലം ഈ തുക നൽകുന്നത് അനിശ്ചിതകാലത്തേക്ക് നീട്ടി വച്ചിരിക്കുകയാണ് കേന്ദ്രം

സംസ്ഥാനത്തിന് കടമെടുക്കാൻ അനുവദിച്ചത് 21 252 രൂപ ആണ് ഇതുവരെ 15,500 കോടി രൂപ കടമെടുത്തു ചൊവ്വാഴ്ച 2000 കോടി കൂടി കടമെടുക്കും ഇതോടെ സംസ്ഥാന സർക്കാരിന് അടുത്ത ഏഴു മാസത്തേയ്ക്ക് കടമെടുക്കാൻ കഴിയുക 4352 കോടി രൂപ ആയി ചുരുങ്ങും കേന്ദ്രത്തിൽ നിന്നും 8000 കോടി രൂപ കൂടി വേണമെന്ന ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കത്ത്നൽകിയത് കഴിഞ്ഞയാഴ്ചയാണ്

ഇത്കേന്ദ്ര ധന വകുപ്പ് നിരസിച്ചത് സംസ്ഥാനത്ത് ധനവകുപ്പിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി എംപിമാർ കാര്യമായ സമ്മർദ്ദം കേന്ദ്രത്തിൽ ചെലുത്തുന്നില്ല എന്നാണ് ധനവകുപ്പിന്റെയും മന്ത്രിയുടെയും ആരോപണം അതേസമയം സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം ധൂർത്താണെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം പറയുന്നത് ഓണ നാളുകൾ കൂടി കഴിയുന്നതോടെ സംസ്ഥാനത്തിന്റെ ഖജനാവ് കാലിയാകും നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതിനായി ബാങ്കുകളുടെ കൺസോർഷ്യ വുമായി ചർച്ച നടത്താനാണ് സംസ്ഥാന ധനവകുപ്പിന്റെ തീരുമാനം