പത്തതനംതിട്ടയില് വീണ്ടും എലിപ്പനി മരണം
പത്തനംതിട്ടയില്‍ തൊഴിലുറപ്പ് തൊഴിലാളി എലിപ്പനി ബാധിച്ച് മരിച്ചു. കൊടുമണ്‍ചിറ പാറപ്പാട്ട് മേലേതില്‍ സുജാത (50)ആണ് മരിച്ചത്. മൂന്ന് ദിവസമായി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ മൂന്ന് പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. കഴിഞ്ഞ ദിവസം എലിപ്പനി ബാധിച്ച് അടൂര്‍ സ്വദേശിയായ രാജന് മരിച്ചിരുന്നു. ഇന്നലെയും ഇന്നുമായിട്ടാണ് രണ്ടു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. കൊടുമണ്‍ പഞ്ചായത്തിലാണ് രണ്ട് പേര് മരിച്ചത്. സംസ്ഥാനത്തെ മഴക്കാലം തുടങ്ങിയതോടെ ജലജന്യ രോഗങ്ങളും പടരുകയാണ്.
സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തില്‍ വന്‍ തോതില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഇന്നലെ മാത്രം ചികിത്സ തേടിയത് 11,329 ആളുകളാണ്. ഇന്നലെ സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് ഡെങ്കിപ്പനിയും എലിപ്പനിയും സ്ഥിരീകരിച്ചു. സംസ്ഥാനത്ത് പനി പടരുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രത്യേക വാര്‍ഡും ഐസിയുവും സജ്ജമാക്കിയിട്ടുണ്ട്