രാജ്യത്തെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള ആര്‍.എസ്.എസിന്റെ മൗനം അപകടം: മായാവതി

 

ലഖ്‌നൗ: കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന്റെ പരാജയങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ആര്‍.എസ്.എസ് മതപരിവര്‍ത്തനവും ജനസംഖ്യാ നയവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉന്നയിക്കുന്നതെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി ആരോപിച്ചു. രാജ്യത്തെ നിലവിലെ അവസ്ഥയെക്കുറിച്ച് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആര്‍എസ്എസ്) മൗനം ദോഷകരമാണെന്നും അവര്‍ പറഞ്ഞു.

പണപ്പെരുപ്പം, തൊഴിലില്ലായ്മ, അക്രമം, ക്രമക്കേട് എന്നിവയുടെ ശാപത്തില്‍ വലയുന്ന രാജ്യത്തെ ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിനായി പുതിയ ജനസംഖ്യാ നയത്തെയും മതപരിവര്‍ത്തനത്തെയും കുറിച്ച് ആര്‍എസ്എസ് ഇപ്പോള്‍ ഉയര്‍ത്തുന്ന വിയോജിപ്പുള്ള ശബ്ദം തികച്ചും അനുചിതമാണ്. ബി.ജെ.പി സര്‍ക്കാരിന്റെ പരാജയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ആസൂത്രിതമായ ഗൂഢാലോചനയാണിത്,’ പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ ഭാരവാഹികളുടെ ഒരു ദിവസം നീണ്ടുനില്‍ക്കുന്ന കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്ത് സംസാരിച്ച് കൊണ്ട് മായാവതി പറഞ്ഞു.