ഗവർണർക്കെതിരെ പ്രതിഷേധം ; നവംബർ 15ന് എൽഡിഎഫ് ധർണ

 

ധർണയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തേക്കും

 

തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നവംബർ 15ന് രാജ്‌ഭവന് മുന്നിൽ എൽഡിഎഫ് ധർണ നടത്തും. ധർണയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തേക്കും. ജില്ലാതലങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.

ധർണയ്ക്ക് മുൻപ് എല്ലാ ജില്ലകളിലും കൺവെൻഷനുകൾ സംഘടിപ്പിക്കും. ഗവർണറുടെ നിലപടിലെ രാഷ്ട്രീയം തുറന്നു കാട്ടാനാണ് പ്രതിഷേധം.