ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്;  പ്രത്യേക പാർലമെന്റ് സമ്മേളനം സ്തംഭിപ്പിക്കാൻ ഒരുങ്ങി കോൺഗ്രസ്

 

ഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ഘടനയ്ക്കായുള്ള ചർച്ചകൾ ശക്തമാക്കുകയാണ് കേന്ദ്ര സർക്കാർ. ഇതിനായി രാംനാഥ്‌ ഗോവിന്റിന്റെ അധ്യക്ഷതയിൽ കേന്ദ്ര സർക്കാർ 7 അംഗ സമതി രൂപീകരണവും നടത്തി.അമിത് ഷായും ഇ സമിതിയുടെ അംഗമാണ്. കേന്ദ്രം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന കാര്യത്തിൽ വളരെ ശക്തമായി തന്നെ മുന്നോട് പൊക്കുന്നതായാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സമിതിയിൽ കോൺഗ്രസ്സിൽ നിന്നുള്ള ആദിർ രഞ്ജൻ ചൗധരിയെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ താൻ ഈ സമിതിയിൽ തുടരാൻ ഉദ്ദേശിക്കുന്നില്ലന്ന് ആദിർ രഞ്ജൻ ചൗധരി ഒരു കത്തിലൂടെ സർക്കാരിനെ അറിയിക്കുകയും ചെയ്തു.  ആരുമായി ചർച്ച നടത്താതെ എന്തോ രഹസ്യ നീക്കം പോലെയാണ് സർക്കാർ സമതി രൂപീകരിച്ചിരിക്കുന്നത്. കൂടാതെ മല്ലികാർജുൻ ഖർഗെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവാണ് അദ്ദേഹത്തെ ഉൾപ്പെടുത്താതെ മുൻ പ്രതിപക്ഷ നേതാവ് ഗുലാം നബി അസദിനെയാണ് സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നീ രണ്ടുകാര്യങ്ങളാണ് സമിതിയിൽ നിന്നും മാറി നിൽക്കാൻ ആദിർ രഞ്ജൻ ചൗധരി ചൂണ്ടിക്കാട്ടിയത്.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ഘടനയോടുള്ള ശക്തമായ പ്രതിഷേധം തുടരാനാണ് കോൺഗ്രസ്  തീരുമാനിച്ചിരിക്കുന്നത്. മല്ലികാർജുൻ ഖർഗെയെ ഉൾപ്പെടുത്താതെ വിഷയം പാർലമെന്റ് പ്രത്യേക സമ്മേളനത്തിലും ഉന്നയിക്കും. പാർലമെന്റ് പ്രത്യേക സമ്മേളനം സ്തംഭിപ്പിക്കുന്ന രീതിയിലേക്ക് പോകാനുള്ള ആലോചനയും കോൺഗ്രസ് നടത്തുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഇന്ത്യ സഖ്യത്തിലെ മറ്റു പാർട്ടികളുമായി ആലോചിച്ച ഒരു യോജിച്ച ഒരു തന്ദ്രം ഇക്കാര്യത്തിൽ രൂപം നൽകുമെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന മുദ്രാവാക്യവുമായി സർക്കാർ മുന്നോട് പോകുകയാണ്. അടുത്ത വർഷമെങ്കിലും നടക്കാവുന്ന എല്ലാ തെരഞ്ഞെടുപ്പുകളും ലോകസഭാ തെരഞ്ഞെടുപ്പും ഒന്നിച്ചാക്കുക എന്നുള്ള ഒരു നീക്കത്തിലേക്ക് ഒരുപക്ഷെ ഈ സമതി പോകാനുള്ള സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.